Latest NewsNewsIndia

റെയിൽവേ പാളം മുറിച്ചു കടക്കുന്നവരെയും വാതിലില്‍ തൂങ്ങിനിന്ന് യാത്രചെയ്യുന്നവരെയും വിരട്ടാൻ ഒരു നായ

ചെന്നൈ: റെയില്‍വെ ട്രാക്കുകളില്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്ന യാത്രക്കാര്‍ക്ക് നേരെ കുരയ്ക്കുന്ന ഒരു നായയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ‘ചിന്നപ്പൊണ്ണ്’ എന്ന നായയാണ് ചെന്നൈയിലെ പാര്‍ക്ക് ടൗണ്‍ റെയില്‍വേ സ്റ്റേഷനിൽ ട്രാക്കുകളില്‍ ചാടിക്കയറുന്ന ആളുകളെ വിരട്ടുന്നത്. രണ്ടുവര്‍ഷം മുമ്ബാണ് ചിന്നപ്പൊണ്ണിനെ ആരോ റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ചത്.പിന്നീട് സ്റ്റേഷനിലെ ആര്‍.പി.എഫുമായി ചങ്ങാത്തത്തിലാവുകയായിരുന്നു. ഫുട്‌ബോര്‍ഡില്‍ ഇരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് നേരെയും കുരച്ച്‌ അപകടം ഓര്‍മ്മിപ്പിക്കും.

Read also: യാത്രികന്റെ കാണാതെ പോയ മധുര പലഹാരം തിരഞ്ഞ് റെയില്‍വെ പൊലീസ്; സംഭവമിങ്ങനെ

യാത്രക്കാര്‍ക്ക് യാതൊരു പ്രശ്‌നവും ഇത് സൃഷ്ടിക്കുന്നുമില്ല. റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഓഫീസര്‍മാര്‍ക്കൊപ്പമാണ് നായയുടെ നടപ്പ്. ഇവര്‍ പട്രോളിംഗിന് ഇറങ്ങുമ്ബോള്‍ ചിന്നപ്പൊണ്ണും ഒപ്പമുണ്ടാകും. റെയില്‍വെ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാര്‍ഡിലും ഈ സവിശേഷ കഥ പങ്കുവെച്ചിട്ടുണ്ട്. ‘

shortlink

Related Articles

Post Your Comments

Related Articles


Back to top button