കൊല്‍ക്കത്ത: മധുര പലഹാരം കാണാനില്ലെന്ന് പറഞ്ഞ് റെയില്‍വെ പൊലീസിനെ ചുറ്റിച്ച് യാത്രികന്‍. കൊല്‍ക്കത്ത സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ട്രെയിനിൽ പലഹാരം തെരഞ്ഞത്. ഇന്ന് രാവിലെയാണ് മിഷ്ടി ദോയ് (ബംഗാളിലെ പ്രത്യേക മധുരത്തൈര്) ട്രെയിനില്‍ വച്ച് മറന്നുവെന്ന് കാട്ടി യാത്രികന്‍ റെയില്‍വെ പൊലീസിനെ ട്വിറ്ററിലൂടെ പരാതി അറിയിച്ചത്. എന്റെ സുഹൃത്ത് ‘2 കിലോ ഖീര്‍ ദോയ്’ പാക്കറ്റ് ഗൗര്‍ എക്സ്പ്രസിലെ B1 കോച്ചിലെ 15-ാം നമ്പര്‍ ബര്‍ത്തിന് താഴെ വച്ചു മറന്നു എന്നായിരുന്നു ട്വീറ്റ്.
Read also: ആയുർവേദത്തെ പറ്റി വിശദ പഠനം നടത്താൻ അന്താരാഷ്ട്ര ആയുർവേദ അംബാസിഡർമാർ എത്തും
ഉടന്‍ തന്നെ അധികൃതർ ഇത് ബന്ധപ്പെട്ടവരെ അറിയിക്കുകയും റെയില്‍വെ പൊലീസ് തുടര്‍ നടപടികളുമായി രംഗത്തെത്തുകയുമായിരുന്നു. എന്നാൽ കണ്ടെത്താനായില്ല. ഇക്കാര്യം പരാതിക്കാരനെ അറിയിക്കാനും അധികൃതര്‍ മറന്നില്ല. നിങ്ങള്‍ പരാതിയില്‍ പറഞ്ഞ കോച്ചില്‍ ആര്‍പിഎഫ് തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ലെന്നും എന്തെങ്കിലും പുരോഗതി ഉണ്ടെങ്കില്‍ അറിയിക്കാമെന്നും അധികൃതര്‍ മറുപടി നല്‍കിയിട്ടുണ്ട്.
Post Your Comments