Latest NewsNewsIndia

ശബരിമല യുവതീ പ്രവേശന വിധിയിൽ മുസ്ലീങ്ങളുടെ കാര്യം പരാമർശിച്ചതിന്റെ കാരണം മനസ്സിലാകുന്നില്ല, വിധിയിൽ എത്രയും വേഗം വ്യക്തത വരുത്തണം;- സീതാറാം യെച്ചൂരി

ശബരിമല കേസില്‍, 2018 ലെ വിധി പുനപരിശോധിക്കുന്നതിന് പകരം, മറ്റ് മതങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും എത്തരത്തില്‍ ഭരണഘടനയുമായി ഒത്തുപോകുന്നുവെന്നും, അതിനായി ഏഴംഗ ഭരണഘടനാ ബെഞ്ച് വേണമെന്നുമാവശ്യപ്പെടുകയുമാണുണ്ടായത്‌

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധിയിൽ മുസ്ലീങ്ങളുടെ കാര്യം പരാമർശിച്ചതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും വിധിയിൽ എത്രയും വേഗം വ്യക്തത വരുത്തണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്ത്രീ – പുരുഷ സമത്വമെന്നതാണ് സിപിഐ എം നിലപാട്. ശബരിമല കേസില്‍ കൃത്യമായ വിധിയിലേയ്ക്ക് സുപ്രീംകോടതി എത്രയും വേഗം എത്തിച്ചേരണം . നിലവിലെ വിധിയിൽ അവ്യക്തത ഉണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കേസിൽ മുസ്ലീം സമുദായത്തിന്റെ കാര്യം പരാമർശിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ശബരിമല കേസില്‍, 2018 ലെ വിധി പുനപരിശോധിക്കുന്നതിന് പകരം, മറ്റ് മതങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും എത്തരത്തില്‍ ഭരണഘടനയുമായി ഒത്തുപോകുന്നുവെന്നും, അതിനായി ഏഴംഗ ഭരണഘടനാ ബെഞ്ച് വേണമെന്നുമാവശ്യപ്പെടുകയുമാണുണ്ടായത്‌.

ALSO READ: ശബരിമല യുവതി പ്രവേശനം : ദേവസ്വം ബോർഡിന് ലഭിച്ച നിയമോപദേശമിങ്ങനെ

കേസില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം തുടരും. വിധിയിൽ നിരവധി ചോദ്യങ്ങൾക്കുള്ള സാദ്ധ്യതയാണുള്ളതെന്നും യെച്ചൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button