കൊച്ചി : ശബരിമല യുവതി പ്രവേശനത്തിനെതിരെ നൽകിയ പുനഃപരിശോധന ഹര്‍ജികൾ ഏഴ് അംഗ ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ യുവതീപ്രവേശനം വേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിയമോപദേശം. സുപ്രീംകോടതി വിധിയിൽ അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡിന്‍റെ ഹൈക്കോടതി അഭിഭാഷകൻ എസ് രാജ് മോഹനാണ് നിയമോപദേശം നൽകിയത്. സർക്കാരും ശബരിമലയിൽ യുവതീപ്രവേശം തൽക്കാലത്തേക്ക് വേണ്ട എന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചത്. അന്തിമ തീരുമാനം വരുന്നവരെ മുമ്പാണ്ടായിരുന്ന സാഹചര്യം തുടരുന്നതാണ് ഉചിതമെന്ന് മുതിര്‍ന്ന അഭിഭാഷകൻ ജയദീപ് മേത്ത നിയമോപദേശം നൽകിയതിനെ തുടർന്നാണ് തീരുമാനം.
Also read : ശബരിമല ദർശനത്തിനു പോകുന്ന യുവതികൾ അർബൻ നക്സലുകളാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
സുപ്രീംകോടതി വിധിയിൽ വ്യക്തതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതിനെ പിന്തുണക്കുന്ന നിലപാട് തന്നെയാണ് ഇപ്പോഴും എൽഡിഎഫിനുള്ളത്. മുൻ നിലപാടിൽ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും അറിയിച്ചിരുന്നു.
Post Your Comments