കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭയിൽ അഴിച്ചുപണി. രണ്ടു മുതിര്‍ന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു കൊണ്ടാണ് കുവൈത്ത് അമീര്‍ ഷേയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചത്. കുവൈത്ത് പ്രധാനമന്ത്രിയായി വീണ്ടും ഷൈഖ് ജാബര്‍ അല്‍ മുബാറക്ക് അല്‍ സബാഹിനെ അമീര്‍ ഷേയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബ നിയമിച്ചു.
അതേസമയം,പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് ഷേയ്ഖ് ജാബിര്‍ അല്‍ മുബാറക് അല്‍ സബാഹ് വ്യക്തമാക്കിയതോടെ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. രാജി വെച്ച മന്ത്രിസഭയിലെ പ്രതിരോധ മന്ത്രിയും അമീറിന്റെ മൂത്ത പുത്രനുമായ ഷേയ്ഖ് നാസര്‍ അല്‍ സബാഹ് അല്‍ അഹമ്മദ്, ആഭ്യന്തര മന്ത്രി ഷൈഖ് ഖാലിദ് അല്‍ ജറാഹ് അല്‍ സബാഹ് എന്നിവരെ ഒഴിവാക്കി മന്ത്രിസഭ രൂപീകരിക്കാനാണു അമീര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ALSO READ: ചൊവ്വയിലെ ഉപ്പുതടാകങ്ങൾ പാറക്കെട്ടുകൾ ആയ കഥ; പഠന റിപ്പോർട്ട് പുറത്ത്
കാബിനറ്റ് കാര്യ മന്ത്രിയും ഉപപ്രധാന മന്ത്രിയുമായ അനസ് അല്‍ സാലിഹിനു ആഭ്യന്തര മന്ത്രിയുടെ അധിക ചുമതലയും നല്‍കി കൊണ്ടാണു അമീരി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഖാലിദ് അല്‍ സബാഹിനാണു പ്രതിരോധ മന്ത്രിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.
Post Your Comments