Latest NewsKeralaNews

ആലപ്പുഴ കുടിവെള്ള പദ്ധതി അഴിമതിയാണെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതി പൂര്‍ണ്ണമായും അഴിമതി നിറഞ്ഞതാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കുടിവെള്ള പദ്ധതിയില്‍ നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ച കരാറുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് ജല അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ എടുത്തത്. ക്രമക്കേട് നടത്തിയ കരാറുകാരനെ കരിമ്പട്ടികയില്‍പെടുത്തി നഷ്ടപരിഹാരം ഈടാക്കണമെന്ന സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ആവര്‍ത്തിച്ചുള്ള ആവശ്യം ജല അതോറിറ്റി എംഡിയുടെ ഓഫീസ് അട്ടിമറിച്ചതിന്റെ രേഖകള്‍ ലഭിച്ചിരുന്നു. മന്ത്രിമാര്‍ തമ്മില്‍ വിഴുപ്പലക്കുകയാണ്, എന്തുകൊണ്ട് ധനമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഇക്കാര്യം ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button