ലോകത്തിന്റെ ഏത് കോണിലും കിട്ടുന്ന ഗൂഗിള്‍ മാപ്സ് പരിഷ്‌കരിച്ചു. മലയാളം ഉള്‍പ്പെടെ 50 ഭാഷകളില്‍ വഴി പറയാന്‍ സഹായം. പുതിയ സവിശേഷത വിനോദസഞ്ചാരികള്‍ക്ക് ഒരു സ്ഥലത്തിന്റെ പേര് കേള്‍ക്കാനോ അല്ലെങ്കില്‍ ആവശ്യമുള്ള ഭാഷയില്‍ ലാന്‍ഡ്മാര്‍ക്ക് ഉച്ചത്തില്‍ കേള്‍ക്കാനോ അനുവദിക്കും.
ലാന്‍ഡ്മാര്‍ക്കുകള്‍ക്ക് സമീപം ഒരു ചെറിയ സ്പീക്കര്‍ ഐക്കണ്‍ ഉണ്ടാകും. ഐക്കണില്‍ ക്ലിക്കുചെയ്താല്‍ ലൊക്കേഷന്‍ വായിക്കുകയും കൂടുതല്‍ വിവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യും. അതായത് ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും വഴി പറയും. ഫോണില്‍ ഗൂഗിള്‍ മാപ്പ് അപ്‌ഡേറ്റ് ചെയ്തു ഭാഷ മലയാളമാക്കിയാല്‍ മതി.
എങ്ങോട്ടാണോ പോകേണ്ടത് ആ സ്ഥലപ്പേരു ടൈപ് ചെയ്തു കൊടുത്ത് യാത്ര തുടങ്ങാം. ‘തെക്കുകിഴക്ക് ദിശയില്‍ മുന്നോട്ടു പോകുക, തുടര്‍ന്നു 400 മീറ്റര്‍ കഴിഞ്ഞു വലത്തോട്ടു തിരിയുക’, ‘200 മീറ്റര്‍ കഴിയുമ്പോള്‍ ഇടത്തോട്ടു തിരിയുക’ തുടങ്ങിയ നിര്‍ദേശങ്ങള്‍ മലയാളത്തില്‍ വരും.
Post Your Comments