ഇന്ത്യൻ നേവിയിൽ സെയിലർ തസ്തികയിൽ അവസരം. ആർട്ടിഫൈസർ അപ്രന്റിസ് (എഎ), സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്‌എസ്‌ആർ) തുടങ്ങിയ തസ്തികകളിലെ ഓഗസ്റ്റ് – 2020 ബാച്ചുകളിലേക്ക്, അവിവാഹിതരായ പുരുഷന്മാർക്ക് ഓൺലൈനായി അപേക്ഷിക്കാം. മൊത്തം 60 % മാർക്കോടെ മാത്തമാറ്റിക്‌സും ഫിസിക്‌സും പഠിച്ച് പ്ലസ്‌ടു ജയമാണ് യോഗ്യത. കെമിസ്‌ട്രി/ ബയോളജി/ കംപ്യൂട്ടർ സയൻസ് ഇവയിലേതെങ്കിലുമൊന്ന് ഒരു വിഷയമായി പഠിച്ചിരിക്കണം. ആകെ 2700 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ കൂടുതൽ ഒഴിവ് സെയ്‌ലേഴ്‌സ് ഫോർ സീനിയർ സെക്കൻഡറി റിക്രൂട്സ്- എസ്‌എസ്‌ആറിനാണ്
കംപ്യൂട്ടർ ബേസ്ഡ് എക്സാമിനേഷൻ, ശാരീരികക്ഷമതാ പരിശോധന(ഏഴ് മിനിട്ടിൽ 1.6 കിമീ ഓട്ടം, 20 സ്‌ക്വാറ്റ്സ്. 10 പുഷ് അപ്സ് എന്നിവ ഇനങ്ങൾ), വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിജയികൾക്ക് 2020 ഓഗസ്റ്റിൽ ഐഎൻഎസ് ചിൽകയിൽ അടിസ്‌ഥാന പരിശീലനം നൽകും. എഎ വിഭാഗത്തിൽ 9 ആഴ്ചയും എസ്എസ്ആർ വിഭാഗത്തിൽ 22 ആഴ്ചയുമാണു പരിശീലനം. വിജയകരമായി പൂർത്തിയാക്കുന്നവർക്കു എഎ വിഭാഗത്തിൽ 20 വർഷത്തേക്കും എസ്എസ്ആർ വിഭാഗത്തിൽ 15 വർഷത്തേക്കും ആദ്യം നിയമനം ലഭിക്കും.
വിജ്ഞാപനത്തിനും അപേക്ഷക്കും നിർദേശങ്ങൾക്കും സന്ദർശിക്കുക :
അവസാന തീയതി : നവംബർ 18
Also read : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : പരീക്ഷകേന്ദ്രം തിരഞ്ഞെടുക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി പിഎസ്‌സി
Post Your Comments