Latest NewsKeralaNews

സുപ്രീംകോടതി വിധി ഏത് സന്ദര്‍ഭത്തിലും സ്വീകരിക്കും : പ്രതികരണവുമായി കടകംപള്ളി

ഇടുക്കി  : ശബരിമല യുവതി പ്രവേശനത്തിനെതിരെ നൽകിയ പുനഃപരിശോധന ഹര്‍ജികൾ ഏഴ് അംഗ ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഏത് സന്ദര്‍ഭത്തിലും സുപ്രീംകോടതി വിധി സ്വീകരിക്കും. ഒരു സംശയവും ഇല്ലാതെ രണ്ടു കൈയ്യും നീട്ടി വിധിയെ സ്വീകരിക്കുന്നു. ഈ നിലപാട് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാമെന്നും ദേവസ്വം മന്ത്രി പ്രതികരിച്ചു. അയോധ്യ വിധി മാന്യമായി സ്വീകരിച്ച നാടാണ്. അതിനാൽ അയോധ്യ വിധി എങ്ങനെ ആണോ സ്വീകരിച്ചത് ആ മട്ടിൽ സുപ്രീംകോടതി വിധികളെ കാണാൻ കഴിയണം. പ്രതിപക്ഷം രാഷട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും പ്രകോപനം ഉണ്ടാക്കാനല്ല പ്രതിപക്ഷം ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

അതേസമയം യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ സ്ത്രീകളെത്തിയാൽ ശബരിമല കയറ്റുമോ എന്ന ചോദ്യത്തിനു ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുതെന്നും വിധി പഠിച്ച ശേഷം കൂടുതൽ പ്രതികരണം ആകാമെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ മറുപടി.

ALSO READ : ശബരിമല : പുനഃപരിശോധന ഹര്‍ജികളിലെ സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ

shortlink

Related Articles

Post Your Comments

Related Articles


Back to top button