ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തിനെതിരെ നൽകിയ പുനഃപരിശോധന ഹര്‍ജികൾ ഏഴ് അംഗ ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. ശബരിമല പുനഃപരിശോധന ഹര്‍ജികളിലെ സുപ്രീം കോടതി തീരുമാനത്തെ അനുകൂലമായി കാണുന്നു. മുന്‍പുള്ള വിധിയില്‍ ഏതെങ്കിലും തരത്തിലുള്ള പോരായ്മകള്‍ ഉണ്ടെന്നു തന്നെയാണ് വിധി പുനപരിശോധിച്ചു എന്നതിന്റെ അര്‍ഥം. ഇത് ഭാഗികമെങ്കിലും വലിയ വിജയമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
വിവിധ മതങ്ങൾ ചേര്‍ത്തുകൊണ്ട് വിധി പുനപരിശോധിക്കുന്നതിൽ എതിർപ്പില്ല. പാര്‍സി, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി സഹകരിച്ച് വിശ്വാസസംരക്ഷണത്തിനായുള്ള പോരാട്ടം മുന്‍പോട്ട് കൊണ്ടുപോവും. നാളെ മുതല്‍ ശബരിമലയില്‍ പ്രാര്‍ഥന യജ്ഞങ്ങള്‍ ആ ആരംഭിക്കും. മുന്‍പുണ്ടായതുപോലെ ഇത്തവണ ശബരിമലപ്രവേശനത്തിനായി സ്ത്രീകള്‍ എത്തിയാല്‍ ഞങ്ങള്‍ ഗാന്ധിയന്‍ മാര്‍ഗത്തില്‍ പ്രതിരോധിക്കും. കഴിഞ്ഞ തവണ അക്രമങ്ങള്‍ ഉള്‍പ്പെടെ ഞങ്ങളുടെ ഭാഗത്ത് നിന്നും കുറച്ച് തെറ്റുകള്‍ വന്നു, ഇത്തവണ അത് തിരുത്തിക്കൊണ്ട് ആവശ്യമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
Also read : ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി കനക ദുര്‍ഗ
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടക്കം മൂന്ന്‍ ജഡ്ജിമാരാണ് ഭൂരിപക്ഷ വിധി പറഞ്ഞത്. ഏകകണ്ഠമായ തീരുമാനം അല്ല ഉണ്ടായത്. അഞ്ചിൽ മൂന്ന് ജഡ്ജിമാര്‍ വിശാല ബെഞ്ച് വേണമെന്ന നിലപാടെടുത്തപ്പോൾ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, റോഹിന്‍റൻ നരിമാന്‍ എന്നിവര്‍ വിയോജിച്ചു. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണ്. മതത്തിന് വലിയ പ്രാധാന്യം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Post Your Comments