കുവൈത്ത് സിറ്റി: അംഗീകാരമില്ലാത്ത എഞ്ചിനീയറിംഗ് ബിരുദ സര്‍ട്ടിഫിക്കറ്റുമായി ഇനി ജോലി നടക്കില്ലെന്ന് കുവൈത്ത്. നിലവില്‍ ഇവിടെ ജോലിയില്‍ തുടരുന്ന ആറായിരത്തിലേറെ എഞ്ചിനീര്‍മാരുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരമില്ല. കുവൈത്തില്‍ വിദേശികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചു അക്രെഡിറ്റേഷന്‍ നല്‍കേണ്ടത് കുവൈത്ത് എഞ്ചിനീയേഴ്‌സ് സൊസൈറ്റിയാണ്. അക്രെഡിറ്റേഷന്‍ ലഭിക്കാതെ രണ്ടായിരത്തോളം ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ പ്രതിസന്ധിയിലാണ്. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കുവൈത്ത് എഞ്ചിനീയേഴ്‌സ് സൊസൈറ്റി അക്രെഡിറ്റേഷന്‍ നല്‍കാത്തതിനാല്‍ നിലവില്‍ തുടരുന്ന എഞ്ചിനീയര്‍ തസ്തികയില്‍ ജോലിയില്‍ തുടരാനോ താമസരേഖ പുതുക്കാനോ സര്‍ക്കാര്‍ അനുവദിക്കില്ല.
സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചു അക്രെഡിറ്റേഷന്‍ നല്‍കേണ്ട കുവൈത്ത് എഞ്ചിനീയേഴ്‌സ് സൊസൈറ്റി അധികൃതരാണ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടുപിടിച്ചത്. അക്രെഡിറ്റേഷന്‍ ലഭിക്കാത്തവര്‍ നിലവില്‍ തുടരുന്ന എഞ്ചിനീയര്‍ തസ്തിക മാറ്റി മറ്റു തസ്തികകളില്‍ ജോലി ചെയ്യേണ്ടതാണ്. അത്തരത്തില്‍ 225 പേര്‍ ടെക്‌നിഷ്യന്‍ സൂപ്പര്‍വൈസര്‍ തസ്തികയിലേക്കും 156പേര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയും 108 പേര്‍ മെയ്ന്റനന്‍സ് ടെക്നീഷന്‍സ്, 91 പേര്‍ ജനറല്‍ സൂപ്പര്‍വൈസര്‍, 82 പേര്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്കും മാറ്റി താമസരേഖ പുതുക്കിയതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു.
എന്നാൽ വ്യാജ എഞ്ചിനീയറിംഗ് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലിയില്‍ പ്രവേശിച്ച 5 ഇന്ത്യക്കാര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചു. എണ്ണ മേഖലയില്‍ ഒരു സ്വകാര്യ കരാര്‍ കമ്പനിയില്‍ ജോലി ചെയ്തവരാണ് 5 പേരും.
Post Your Comments