കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 16-ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-30. നിയമാനുസൃത വയസിളവ് അനുവദനീയം.
ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ് (ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍) ഒഴിവുകള്‍ 17. ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ് (വെല്‍ഡര്‍) ഒഴിവുകള്‍ 30. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഫിറ്റര്‍) ഒഴിവുകള്‍ 214. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (മെക്കാനിക് ഡീസല്‍) ഒഴിവ് -22. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (മെക്കാനിക് മോട്ടോര്‍) ഒഴിവുകള്‍ -7. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് ഫിറ്റര്‍ പൈപ്പ് (പ്ലംബര്‍) ഒഴിവ് 36. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (പെയിന്റര്‍) ഒഴിവുകള്‍-5. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഇലക്ട്രീഷ്യന്‍) ഒഴിവുകള്‍ 85. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് ക്രെയിന്‍ ഓപ്പറേറ്റര്‍ (ഇ.ഒ.റ്റി) ഒഴിവുകള്‍ -19. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഇലക്‌ട്രോണിക് മെക്കാനിക്) ഒഴിവുകള്‍ 73. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഇന്‍സ്ട്രുമെന്റ് മെക്കാനിക്) ഒഴിവുകള്‍ 78. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഷിപ്പ്‌റൈറ്റ് വുഡ്) ഒഴിവുകള്‍ രണ്ട്. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ആട്ടോ ഇലക്ട്രീഷ്യന്‍) ഒഴിവുകള്‍ രണ്ട്. ഏരിയല്‍ വര്‍ക്ക് പ്ലാറ്റ്‌ഫോം ഓപ്പറേറ്റര്‍ ഒഴിവുകള്‍ രണ്ട്. സെമി സ്‌കില്‍ഡ് റിഗ്ഗര്‍ ഒഴിവുകള്‍ 40. ജനറല്‍ വര്‍ക്കര്‍ (ക്യാന്റീന്‍) ഒഴിവുകള്‍ 20. കൂടുതല്‍ വിവരങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അറിയാം. ഫോണ്‍ 0484-2422458
Also read : ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡിൽ തൊഴിലവസരം : നിരവധി ഒഴിവ് ,ഉടൻ അപേക്ഷിക്കാം
Post Your Comments