ലക്‌നൗ: നഖം ഉപയോഗിച്ച് പന്ത് ചുരണ്ടിയതിന് വെസ്റ്റിന്‍ഡീസിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിക്കോളാസ് പുരാന് നാല് മത്സരത്തില്‍ നിന്ന് ഐ.സി.സിയുടെ വിലക്ക്. അഫ്ഗാനിസ്താനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിനിടയിലാണ് താരം പന്ത് ചുരണ്ടിയത്. വിലക്കിനെ തുടര്‍ന്ന് വെസ്റ്റിന്‍ഡീസിന്റെ അടുത്ത നാലു ട്വന്റി-20 മത്സരങ്ങളിൽ പുരാന് കളിക്കാനാകില്ല. നഖം ഉപയോഗിച്ച് പുരാന്‍ പന്ത് ചുരണ്ടുന്ന വീഡിയോ ഇതിനിടെ പുറത്തുവന്നിരുന്നു.
Read also: ഹാമര്‍ ത്രോ മത്സരത്തിനിടെ വീണ്ടും അപകടം; പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പരിക്ക്
അതേസമയം പുരാൻ കുറ്റം സമ്മതിക്കുകയും സംഭവത്തിൽ മാപ്പ് പറയുകയും ചെയ്‌തു. മാച്ച് റഫറി ക്രിസ് ബ്രോഡിന് മുമ്ബാകെയാണ് പുരാന്‍ കുറ്റം ഏറ്റുപറഞ്ഞത്. ഗുരുതരമായ കുറ്റമാണ് ചെയ്തതെന്ന് തിരിച്ചറിയുന്നെന്നും ഐസിസിയുടെ വിലക്ക് അംഗീകരിക്കുന്നുവെന്നും പുരാന്‍ പറയുകയുണ്ടായി.
Post Your Comments