KeralaLatest NewsNews

ഹാമര്‍ ത്രോ മത്സരത്തിനിടെ വീണ്ടും അപകടം; പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പരിക്ക്

കോഴിക്കോട്: സ്‌കൂള്‍ കായികമേളയില്‍ വീണ്ടും ഹാമര്‍ ത്രോ മത്സരത്തിനിടെ അപകടം. കോഴിക്കോട്ട് റവന്യു ജില്ലാ സ്‌കൂള്‍ കായികമേളക്കിടെയാണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മല്‍സരാര്‍ഥി എറിയാനുളള ശ്രമത്തിനിടെ സ്ട്രിങ് പൊട്ടി ഹാമര്‍ വീഴുകയായിരുന്നു. രാമകൃഷ്ണ മിഷന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ടി.ടി മുഹമ്മദ് നിഷാനാണ് പരിക്കു പറ്റിയത്. നിഷാന്റെ ഇടതുകയ്യിലെ വിരല്‍ ഒടിഞ്ഞു. അതേസമയം അഞ്ച് കിലോ തൂക്കമുള്ള ഹാമറിന് പകരം കുട്ടിക്ക് ഏഴര കിലോ തൂക്കമുള്ള ഹാമറാണ് നല്‍കിയതെന്നും ഇത് ഉപയോഗിച്ച് പരിചയമില്ലാതിരുന്ന കുട്ടി അപകടത്തില്‍ പെട്ടുവെന്നുമാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞവര്‍ഷം വരെ മത്സരത്തിനായി അഞ്ച് കിലോ ഹാമര്‍ ത്രോയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഈ വര്‍ഷത്തെ മത്സരത്തില്‍ ഏഴര കിലോ ഭാരമുള്ള ഹാമര്‍ ആണ് ഉപയോഗിച്ചത്. നിഷാന്‍ പരിശീലനത്തിനായി ആറുകിലോ വരെ ഉപയോഗിച്ചിരുന്നെങ്കിലും ഏഴര കിലോ ഉപയോഗിക്കുന്നത് ആദ്യമായിട്ടായിരുന്നു. അഞ്ച് കിലോ ഹാമര്‍ ഇല്ലാത്തതിനാല്‍ ആണ് ഏഴര കിലോ ഹാമര്‍ നല്‍കിയതെന്നാണ് സംഘാടകര്‍ നല്‍ക്കുന്ന വിശദീകരണം. മത്സരസ്ഥലത്ത് ആളുകള്‍ കുറവായതിനാല്‍ വലിയ അപകടം ഒഴിവായി. മാറ്റിവെച്ച ത്രോ മത്സരങ്ങള്‍ ഉച്ചയോടെ പുനരാംഭിച്ചു.

അതേസമയം പാലായില്‍ നടന്ന ജൂനിയര്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യ ദിനത്തിലായിരുന്നു (ഒക്ടോബര്‍ 4) കേരളത്തെ നടുക്കിയ അപകടം. ഗ്രൗണ്ടില്‍ വീണ ജാവലിന്‍ എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ വോളണ്ടിയറായിരുന്ന അഫീല്‍ എന്ന വിദ്യാര്‍ത്ഥിക്ക് തലയില്‍ ഹാമര്‍ പതിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തലയോട്ടിക്ക് പരിക്കേറ്റ അഫീല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പതിനഞ്ച് ദിവസം ചികില്‍സയില്‍ കഴിഞ്ഞു. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിരുന്നെങ്കിലും അഫീലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button