സ്വാസിലാന്‍ഡ്: രാജ്യം പട്ടിണിയില്‍ ഉഴറുമ്പോഴും ഭാര്യമാരെ സുഖിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഒരു രാഷ്ട്രത്തലവന്‍. തന്റെ പതിനാല് ഭാര്യമാരെ പ്രീതിപ്പെടുത്താന്‍ രാജാവ് വാങ്ങിക്കൂട്ടിയത് 19 റോള്‍ഡസ് റോയിസ് കാറുകളും 120ല്‍ അധികം ബിഎംഡബ്ല്യു കാറുകളുമാണ്. സ്വാസിലാന്‍ഡ് രാജാവ് മിസ്വാതി മൂന്നാമനാണ് ഇത്തരത്തില്‍ ധൂര്‍ത്ത് നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 120 കോടി രൂപ ചെലവിട്ടാണ് മിസ്വാതി ഭാര്യമാര്‍ക്കായി കാറുകള്‍ വാങ്ങിക്കൂട്ടിയത്. കാറുകള്‍ ഇറക്കു മതി ചെയ്യുന്ന ചിത്രങ്ങള്‍ മിസില്‍കാസി എന്ന മാധ്യമപ്രവര്‍ത്തകനാണ് പുറത്തുകൊണ്ടുവന്നത്. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക വെല്ലുവിളിക്ക് നടുവിലും രാജാവ് തന്റെ ഭാര്യമാര്‍ക്ക് വളരെ വിലപിടിപ്പുള്ള കാറുകള്‍ നല്‍കി അനുഗ്രഹിച്ചിരിക്കുകയാണെന്നാണ് മിസില്‍കാസി റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം അരപ്പട്ടിണിയില്‍ കഴിയുന്ന സ്വാസി ലാന്‍ഡിലെ ജനങ്ങള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുകയാണ് രാജാവ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വാന്‍ഡി ഡുഡ്‌ലു പ്രതികരിച്ചു.
വിദേശത്തു നിന്നുമാണ് രാജാവ് ഭാര്യമാര്‍ക്കായി കാറുകള്‍ ഇറക്കുമതി ചെയ്തത്. ബിഎംഡബ്ല്യു എക്‌സ്3, 5 സീരിസ് മോഡലുകള്‍. ശരാശരി ഒരു ജോലിക്കാരന് സ്വാസിലാന്‍ഡില്‍ ഒരു വര്‍ഷം ശമ്പളമായി ലഭിക്കുന്നത് 10,000 പൗണ്ട് ആണ്. ഒരു സാധാരണ ജോലിക്കാരന് 70 വര്‍ഷമെങ്കിലും ജോലി എടുത്താല്‍ മാത്രമേ ഒരു റോള്‍സ് റോയിസ് സ്വന്തമാക്കാന്‍ സാധിക്കു. ജനങ്ങള്‍ പരിമിതമായ സാഹചര്യത്തിലാണ്, രാജാവാണെങ്കില്‍ ധൂര്‍ത്തിന്റേയും ആര്‍ഭാടത്തിന്റേയും നടുവിലും. ജനങ്ങള്‍ക്കിടയില്‍ ഇത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതിപക്ഷവും രാജാവിനെതിരെ രംഗത്ത് എത്തി.
മിസ്വാതി അധികാരത്തിലെത്തിയതിന് പിന്നാലെ കോടികള്‍ ചെലവിട്ട് ആഡംബര ജെറ്റ് വാങ്ങിയതും വാര്‍ത്ത ആയിരുന്നു. രാജാവിന് 14 ഭാര്യമാരും 25ല്‍ അധികം മക്കളും ആണ് ഉള്ളത്. അതേസമയം സ്വാസിലാന്‍ഡില്‍ 63 ശതമാനം പേരും ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 15നും 49നും ഇടയില്‍ പ്രായമുള്ള രാജ്യത്തെ കാല്‍ ശതമാനത്തോളം ജനങ്ങളും എച്ച്ഐവി ബാധിതരുമാണ്. രാജ്യത്തിന്റെ സ്വത്തില്‍ ഭൂരിഭാഗവും പത്ത് ശതമാനം പേരില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments