ആഡംബരത്തിന്റെ അവസാന വാക്കാണ് റോൾസ് റോയ്സ്. എടുപ്പിലും പ്രൗഢിയിലും ഇവനെ വെല്ലാൻ ലോകത്ത് മറ്റൊരു കാറില്ല. ഇപ്പോഴിതാ, ഹാൻഡ്മെയ്‌ഡ് ആയ ബോട്ട് ടെയ്ൽ മോഡൽ പുറത്തിറക്കിയിരിക്കുകയാണ് റോൾസ് റോയ്സ് കമ്പനി.
200 കോടിയിലധികം രൂപ, അതായത് 28 മില്യൻ യുഎസ് ഡോളർ വില വരുന്നതാണ് ഈ മോഡൽ. ഇത്തരത്തിലുള്ള മൂന്ന് കാറുകൾ മാത്രമേ കമ്പനി നിർമ്മിച്ചിട്ടുള്ളൂ. ആരും കൊതിക്കുന്ന ഈ കാർ നിർമ്മിക്കപ്പെടുന്നത് ഒരു രത്നവ്യാപാരിയ്ക്കു വേണ്ടിയാണെന്നല്ലാതെ, കൂടുതൽ വിവരങ്ങൾ റോൾസ് റോയ്സ് കമ്പനി പുറത്തു വിട്ടിട്ടില്ല.
Also Read: ഉക്രൈൻ യുദ്ധം: വിദേശികളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാനൊരുങ്ങി റഷ്യ
മുത്തുച്ചിപ്പിയുടെ അകത്ത് വളരെ ചെറിയ ഒരു പാട പോലെ കാണപ്പെടുന്ന ‘മദർ ഓഫ് പേൾ’ ഉപയോഗിച്ചാണ് ഇതിന്റെ ഉൾഭാഗങ്ങൾ അലങ്കരിച്ചിരിക്കുന്നത്. സ്വന്തം കളക്ഷനിൽ നിന്നും വില കൂടിയ വജ്രങ്ങളും മുത്തുകളും കാറിലെ അലങ്കാരപ്പണികൾക്കായി വ്യാപാരി നൽകിയിട്ടുണ്ട്.
Post Your Comments