Latest NewsNewsIndia

9 കോടിയുടെ റോൾസ് റോയ്‌സ് ഗോസ്റ്റ് ഇനി കുമാർ മംഗലം ബിർളയ്ക്ക് സ്വന്തം

ആദ്യ തലമുറ മോഡലിനെക്കാൾ ഫീച്ചർ സമ്പന്നമായാണ് രണ്ടാം തലമുറ ഗോസ്റ്റ് എത്തിയിട്ടുള്ളത്

ന്യൂഡൽഹി: ഏവരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഐക്കണിക്ക് ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ റോൾസ് റോയിസിന്റെ ഗോസ്റ്റ് സ്വന്തമാക്കി ഇന്ത്യൻ വ്യവസായ പ്രമുഖൻ കുമാർ മംഗലം ബിർള. രണ്ടാം തലമുറ ഗോസ്റ്റ് എക്സ്റ്റന്റഡ് വീൽബേസ് മോഡലാണ് ബിർള സ്വന്തമാക്കിയത്. ഈ വാഹനത്തിന് ഏകദേശം 9 കോടിയോളം രൂപ വില വരും.

Also Read: പതിനാറ് വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾ; ഒടുവിൽ വിജയം; ഒരു മാവിൽ നിന്നും 20 ഇനം മാമ്പഴങ്ങൾ ഉത്പാദിപ്പിച്ച് വയോധികൻ

ഇന്ത്യയിൽ 7.95 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. എന്നാൽ, റോഡ് ടാക്‌സും മറ്റ് കസ്റ്റമൈസേഷനുകളും വരുത്തി നിരത്തിലെത്തുമ്പോൾ വാഹനത്തിന്റെ വില ഏകദേശം ഒമ്പത് കോടി രൂപയായിരിക്കും. ഇ.ഡബ്ല്യു.ബി പതിപ്പിന് ഗോസ്റ്റിന്റെ റെഗുലർ പതിപ്പിനെക്കാൾ 170 എം.എം. അധിക നീളവും 40 കിലോഗ്രാം അധിക ഭാരവുമുണ്ട്. 6.75 ലിറ്റർ വി12 പെട്രോൾ എൻജിനാണ് റോൾസ് റോയിസ് ഗോസ്റ്റ് ഇ.ഡബ്ല്യു.ബിയ്ക്ക് കരുത്തേകുക. ഈ എൻജിൻ 563 ബിഎച്ച്പി പവറും 850 എൻ.എം. ടോർക്കും ഉത്പ്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനൊപ്പം ഓൾ വീൽ ഡ്രൈവ് സംവിധാനവും വാഹനത്തിലുണ്ട്.

റോൾസ് റോയ്‌സിൻറെ 116 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വിജയകരമായ മോഡലാണ് ഗോസ്റ്റ്. 2009ൽ വിപണിയിൽ എത്തിയതു മുതൽ റോൾസ് റോയ്‌സ് ഗോസ്റ്റ് താരമാണ്. ഇതിനെ വെല്ലുന്നതായിരുന്നു രണ്ടാം തലമുറ ഗോസ്റ്റ്. ആദ്യ തലമുറ മോഡലിനെക്കാൾ ഫീച്ചർ സമ്പന്നമായാണ് രണ്ടാം തലമുറ ഗോസ്റ്റ് എത്തിയിട്ടുള്ളത്. പിൻസീറ്റ് യാത്രക്കാരുടെ വാഹനമെന്ന ഖ്യാതിയുള്ള റോൾസ് റോയിസ് കാറുകളിൽ പിൻ നിരയിലാണ് കൂടുതൽ ഫീച്ചറുകൾ ഒരുക്കിയിട്ടുള്ളത്. പിൻനിര യാത്രക്കാർക്ക് മികച്ച യാത്രാസുഖം നൽകുന്നതിലും സുരക്ഷയൊരുക്കുന്നതിലും ഈ വാഹനം ഒട്ടും പിന്നിലല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button