പാലക്കാട്: ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി വന്‍ തുകയ്ക്ക് പൂജകളും മന്ത്രവാദത്തിന്റെ മറവില്‍ മോഷണ പരമ്പരയും വ്യാജസിദ്ധന്‍ പിടിയില്‍.മന്ത്രവാദത്തിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം പതിവാക്കിയ വ്യാജസിദ്ധനാണ് പൊലീസ് പിടിയിലായത്. എറണാകുളം നായരമ്പലം മങ്ങാട്ട് വീട്ടില്‍ ശിവന്‍ ആണ് പൊലീസ് തന്ത്രപൂര്‍വം ഒരുക്കിയ കെണിയില്‍ വീണത്. കൂടോത്രം ശിവന്‍ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്.
വീടുകളിലെ പ്രശ്നങ്ങള്‍ക്കു പരിഹാരക്രിയ നടത്തിത്തരാം എന്ന പേരിലെത്തി പൂജ നടത്തി അവിടെ നിന്നു സ്വര്‍ണാഭരണങ്ങളും പണവും കവരുന്നത് പതിവാക്കിയ ഇയാള്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പിനുള്ള ഇരകളെ പരിചയപ്പെടുത്തുന്നത്.
പഴനിക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കുഴല്‍മന്ദം ചിതലി സ്വദേശി ഉണ്ണികൃഷ്ണനെയും കുടുംബത്തെയും കണ്ട് സൗഹൃദം പുലര്‍ത്തിയ പ്രതി, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇടയ്ക്കിടെ ശാന്തി ജോലി ചെയ്യുന്ന മന്ത്രവിധികളും പൂജാ കര്‍മ്മങ്ങളും അറിയുന്ന ബ്രാഹ്മണനാണെന്നു താനെന്നു വിശ്വസിപ്പിച്ചു. വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൂജ ചെയ്തു ഫലപ്രാപ്തി ഉണ്ടാക്കിത്തരാം എന്നു പറഞ്ഞു. തുടര്‍ന്ന് ചിതലിയിലെ വീട്ടിലെത്തി പൂജയുടെ മറവില്‍ സ്വര്‍ണാഭരണങ്ങളും പണവും കവരുകയായിരുന്നു.
ഉണ്ണികൃഷ്ണന്റെ പരാതിയില്‍ കേസെടുത്ത കുഴല്‍മന്ദം പൊലീസ് പ്രതിയെ ഒരു വീട്ടില്‍ പൂജ ചെയ്യാനുണ്ടെന്ന് ഫോണില്‍ പറഞ്ഞു വിശ്വസിപ്പിച്ചു തന്ത്രപരമായി എത്തിച്ചുപിടികൂടുകയായിരുന്നു. ഉണ്ണികൃഷ്ണന്റെ വീട്ടില്‍ നിന്നും കവര്‍ന്ന ആഭരണങ്ങള്‍ പൊലീസ് പാലക്കാട്ടെ കടയില്‍ നിന്ന് കണ്ടെടുത്തു. പ്രതിയുടെ പേരില്‍ ഗുരുവായൂര്‍, ചാവക്കാട് എന്നിവിടങ്ങളില്‍ സമാന കേസുകള്‍ ഉണ്ടെന്നും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post Your Comments