Latest NewsNewsKuwait

കുവൈറ്റിൽ നിന്ന് ഈ വർഷം നാടുകടത്തിയ വിദേശികളുടെ കണക്ക് പുറത്ത്

കുവൈറ്റ്: കുവൈറ്റിൽ നിന്ന് ഈ വർഷം നാടുകടത്തിയ വിദേശികളുടെ കണക്ക് പുറത്ത്. പതിനെണ്ണായിരം വിദേശികളെയാണ് നാടുകടത്തിയിരിക്കുന്നത്. ഇതിൽ അയ്യായിരം പേർ ഇന്ത്യക്കാരാണ്. തൊഴിൽനിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതൽ പേരെയും സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. മദ്യം, മയക്കുമരുന്ന് കേസുകളിലകപ്പെട്ടവരാണ് മറ്റുള്ളവർ. തിരിച്ചുവരാൻ കഴിയാത്ത രീതിയിലാണ് നാടുകടത്തിയിരിക്കുന്നത്.

Read also: കുവൈറ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ വി​ദ​ഗ്​​ധ സം​ഘ​ത്തിന്റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന

12,000 പേർ പുരുഷന്മാരും 6,000 പേർ സ്ത്രീകളുമാണ്. നാടുകടത്തിയവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. 2500 ബംഗ്ലാദേശുകാർ, 2200 ഈജിപ്തുകാർ, 2100 നേപ്പാളികൾ എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button