KeralaLatest News

പീരുമേട് താലൂക്കിലെ വിവിധ തേയിലത്തോട്ടങ്ങളില്‍ റോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റക്കാര്‍ ഒളിവില്‍ താമസിക്കുന്നതായി റിപ്പോർട്ട്

കൃത്രിമ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി തോട്ടം തൊഴിലാളികളായി താലൂക്കിലെ ഉള്‍ഗ്രാമങ്ങളില്‍ ഒളിച്ച്‌ താമസിക്കുന്നവരില്‍ ഭീകരര്‍ ഉള്‍പ്പെടെയുള്ളവരുണ്ടെന്നാണ് പലരും പറയുന്നത്.

കുമളി: റോഹിങ്ക്യൻ നുഴഞ്ഞു കയറ്റക്കാർ പീരുമേട് താലൂക്കിലെ വിവിധ തേയിലത്തോട്ടങ്ങളില്‍ തൊഴിലാളികളെന്ന വ്യാജേന ഒളിവില്‍ താമസിക്കുന്നതായി സൂചന. ഇക്കാര്യം ട്രേഡ് യൂണിയന്‍ സംഘടനകള്‍ ഉള്‍പ്പെടെ സ്ഥിരീകരിക്കുന്നു.സംസ്ഥാന ആഭ്യന്തര വകുപ്പിന് വിവരങ്ങള്‍ നല്‍കിയിട്ടും നടപടിയില്ലെന്നാണ് ഇവരുടെ പരാതി. കൃത്രിമ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി തോട്ടം തൊഴിലാളികളായി താലൂക്കിലെ ഉള്‍ഗ്രാമങ്ങളില്‍ ഒളിച്ച്‌ താമസിക്കുന്നവരില്‍ ഭീകരര്‍ ഉള്‍പ്പെടെയുള്ളവരുണ്ടെന്നാണ് പലരും പറയുന്നത്.

ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തിലെ ഏജന്റുമാര്‍ മുഖേനയാണ് തോട്ടങ്ങളില്‍ ഒളിവില്‍ താമസിക്കാന്‍ അവസരം ഒരുക്കുന്നത്. തൊഴിലാളികളുടെ വേതനത്തില്‍ മുഖ്യപങ്ക് ഇടനിലക്കാര്‍ കമ്മീഷനായി തട്ടിയെടുക്കും. മുന്‍പ് ഹാരിസന്‍ മലയാളം പ്ലാന്റേഷനിലെ ഒരു ഡിവിഷനില്‍ വേതനം ലഭിക്കാതെ വന്നതോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ പണിമുടക്കി.

സമരത്തില്‍ ഇവര്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ മതപരമായ വചനങ്ങളായിരുന്നു. ട്രേഡ് യൂണിയന്‍ നേതാക്കളെ ഒഴിവാക്കി പ്രാദേശിക മതനേതാക്കള്‍ ഇടപെട്ടാണ് അപ്പോള്‍ പ്രശ്‌നം പരിഹരിച്ചതെന്ന് പ്ലാന്റേഷന്‍ മസ്ദൂര്‍ സംഘ് ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button