ധാക്ക: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിന് ഭീഷണിയായി മാറിയെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുളള മൊമന്‍. ബംഗ്ലാദേശിലെ റോഹിങ്ക്യക്കാര്‍ തീവ്രവാദികളാകാന്‍ സാദ്ധ്യതയുണ്ടെന്നും അവരെ തിരികെ സ്വന്തം രാജ്യത്തേക്ക് അയക്കാന്‍ ഇന്ത്യ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Read Also: ജനപ്രതിനിധികൾക്ക് ഇനി ഒറ്റ പെന്‍ഷന്‍ മാത്രം: എംഎൽഎ, എംപി പെൻഷനുകൾ ഒന്നിച്ച് വാങ്ങുന്നതിന് വിലക്ക്
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സ്വന്തം രാജ്യമായ മ്യാന്മറിലേയ്ക്ക് അയയ്ക്കാന്‍ എല്ലാ രാജ്യങ്ങളും സഹായിക്കണം എന്നാണ് അദ്ദേഹം അപേക്ഷിച്ചത്.
ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ നിലവില്‍ 1.1 ദശലക്ഷം മ്യാന്‍മര്‍ പൗരന്മാര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. മ്യാന്മറില്‍ നിന്ന് നിര്‍ബന്ധിതമായി പുറത്താക്കപ്പെടുന്ന ആളുകള്‍ നേരെ ബംഗ്ലാദേശിലേക്കാണ് എത്തുന്നത്. ബംഗ്ലാദേശ് ഇവരെ ഭക്ഷണവും താമസസൗകര്യവും നല്‍കി പാര്‍പ്പിക്കുന്നു. ഇവരില്‍ പലരും മയക്കുമരുന്ന്, മനുഷ്യക്കടത്ത് തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments