ധാക്ക; ബംഗ്ലാദേശില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 15 ആയി. ഏകദേശം 400 ഓളം പേരെ കാണാതായതായി യു.എന്‍ വ്യക്തമാക്കി.
read also : താന്‍ സ്വര്‍ണക്കടത്തിനെ കുറിച്ച് ചോദിക്കുന്നത് പിണറായിക്ക് ഇഷ്ടമല്ലെന്ന് അമിത് ഷാ
‘ഇതുവരെ ക്യാമ്പില്‍ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഒരു അപകടമാണ് ഉണ്ടായത്. വളരെ വലിയ , നാശനഷ്ടം ഉണ്ടാക്കിയ ഒന്ന്’ , ബംഗ്ലാദേശിലെ യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ പ്രതിനിധി ജോഹന്നാസ് വാന്‍ ഡെര്‍ ക്ലോവ് ജനീവയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തെക്കന്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ജില്ലയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായത്.നൂറുകണക്കിന് ടെന്റുകളും ഫസ്റ്റ് എയ്ഡ് കേന്ദ്രങ്ങളുള്‍പ്പടെയുള്ള മറ്റ് സംവിധാനങ്ങളെല്ലാം തീപിടുത്തത്തില്‍ കത്തി നശിച്ചിരുന്നു.
Post Your Comments