ഗുവാഹത്തി: യാത്രാ രേഖകളോ തിരിച്ചറിയല്‍ രേഖകളോ ഇല്ലാതെ രാജ്യത്ത് അനധികൃതമായി താമസിച്ച റോഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ പിടിയില്‍. അനധികൃതമായി താമസിച്ച 26 പേരാണ് അസമില്‍ പിടിയിലായത്. 12 കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് അസമിലെ ചാച്ചര്‍ ജില്ലയിലെ സില്‍ച്ചാറില്‍ നിന്ന് പോലീസ് പിടികൂടിയത്. ഒരു രേഖകളുമില്ലാതെ യാത്ര ചെയ്ത ഇവരെ പോലീസ് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു.
ശനിയാഴ്ച രാത്രിയാണ് സംഭവം. ഗുവാഹത്തിയിലെ കാമാഖ്യ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ റോഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ റോഡ് മാര്‍ഗം സില്‍ച്ചാറിലേക്ക് യാത്ര തിരിക്കുകയായിരുന്നുവെന്ന് കച്ചാര്‍ ജില്ലയിലെ പോലീസ് സൂപ്രണ്ട് പറഞ്ഞു. ജമ്മുവില്‍ നിന്നാണ് ഇവര്‍ വന്നത്. 12 കുട്ടികളും ഇവരോടൊപ്പം ഉണ്ടായിരുന്നു. റോഹിങ്ക്യന്‍ കുടിയേറ്റക്കാരെ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Post Your Comments