Latest NewsIndia

വ്യാജവിവരം നല്‍കി ആധാര്‍ കാര്‍ഡ് സംഘടിപ്പിച്ചു : സ്ത്രീകൾ ഉൾപ്പെടെ 5 രോഹിന്‍ഗ്യന്‍ വംശജര്‍ അറസ്റ്റില്‍

മ്യാന്‍മറില്‍ നിന്നു ബംഗ്ലദേശ് വഴി ആദ്യം കൊല്‍ക്കത്തയിലും തുടര്‍ന്നു ഡല്‍ഹിയിലും കഴി​ഞ്ഞ ശേഷം ഹൈദരാബാദിലെ സഹീറാബാദിലെത്തി സ്ഥിരതാമസമാക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ഹൈദരാബാദ്: തെലങ്കാനയില്‍ അനധികൃതമായി രാജ്യത്തു പ്രവേശിച്ച്‌ വ്യാജവിവരം നല്‍കി ആധാര്‍ കാര്‍ഡും പാസ്പോര്‍ട്ടും സംഘടിപ്പിച്ചതിന് 3 സ്ത്രീകള്‍ ഉള്‍പ്പെടെ 5 രോഹിന്‍ഗ്യന്‍ വംശജരെ പൊലീസ് അറസ്റ്റ് ചെയ്തു.25 മുതല്‍ 45 വരെ പ്രായമുള്ളവരാണ് ഇവര്‍. മ്യാന്‍മറില്‍ നിന്നു ബംഗ്ലദേശ് വഴി ആദ്യം കൊല്‍ക്കത്തയിലും തുടര്‍ന്നു ഡല്‍ഹിയിലും കഴി​ഞ്ഞ ശേഷം ഹൈദരാബാദിലെ സഹീറാബാദിലെത്തി സ്ഥിരതാമസമാക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

സങ്കറെഡ്ഡി ജില്ലയിലെ സഹീറാബാദ് പട്ടണത്തിലുള്ള താമസസ്ഥലത്തു റെയ്ഡ് നടത്തിയായിരുന്നു അറസ്റ്റ്.ഇവരില്‍ നിന്നും രണ്ട് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍, അഞ്ച് ആധാര്‍ കാര്‍ഡുകള്‍, വോട്ടര്‍ ഐഡികള്‍ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button