Latest NewsKeralaNews

വാളയാർ സംഭവം: കേസ് സിബിഐക്ക് വിടുന്നതിൽ തടസമില്ല; പിണറായി സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വാളയാർ പീഡനക്കേസിൽ പിണറായി സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ സർക്കാർ കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.കേസ് സിബിഐക്ക് വിടുന്നതിൽ തടസമില്ലെന്നും പുനരന്വേഷണം വേണമെന്നും വാളയാർ പെൺകുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. ഭാഗികമായ അന്വേഷണമാണ് ഇതുവരെ നടന്നത്. അദ്ദേഹം പറഞ്ഞു.

ALSO READ: വാളയാർ കേസ് : പുനരന്വേഷണം ആവശ്യപ്പെട്ടു ശക്തമായ പ്രക്ഷോഭവുമായി കോൺഗ്രസ്

കോടതിയെ സമീപിക്കുമ്പോൾ വാളയാർ പെൺകുട്ടികളുടെ കുടുംബത്തിന് നിയമസഹായം നൽകാൻ യുഡിഎഫ് ഒരുക്കമാണെന്നും ചെന്നിത്തല. കേസിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button