ന്യൂഡല്‍ഹി: ഡല്‍ഹി അഭിഭാഷക- പൊലീസ് സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. തീസ് ഹസാരി കോടതിയില്‍ മുതിര്‍ന്ന പോലീസ് ഉദ്യോസ്ഥയെ അഭിഭാഷകര്‍ കെയേറ്റംചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഡല്‍ഹി നോര്‍ത്ത് ഡി.സി.പി മോണിക്ക ഭരദ്വാജിനെ ഒരുകൂട്ടം അഭിഭാഷകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ന്യൂസ് ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്. 17 സെക്കന്റ് നീളുന്ന ദൃശ്യത്തില്‍ അവരെ യൂണിഫോമിലെത്തിയ അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്യുന്നതും കാണാം. കൈയ്യേറ്റത്തിനിടെ അവരുടെ 9എംഎം സര്‍വീസ് പിസ്റ്റള്‍ അഭിഭാഷകര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു
വീഡിയോയിൽ വാഹനങ്ങളും മറ്റും കത്തിയെരിയുന്നതിനിടെ ഇവര്‍ ധൈര്യപൂര്‍വം സേനയെ നയിക്കുന്നതും അഭിഭാഷകരോട് ശാന്തരാകാന്‍ അപേക്ഷിക്കുന്നതും കാണാം. അതിനിടെ അവരോട് അഭിഭാഷകര്‍ അപമര്യാദയായി പെരുമാറിയതായും അസഭ്യം പറഞ്ഞതായും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പിന്നീട് ഉദ്യോഗസ്ഥ കോടതി പരിസരത്തുവെച്ച് പൊട്ടിക്കരഞ്ഞതായും ഇവർ പറയുന്നു.
ഡിസിപിയെ രക്ഷിക്കാന്‍ ശ്രമിച്ചതിന് ഇരുമ്പു ദണ്ഡുകളും ചെയിനും മറ്റുമുപയോഗിച്ച് മര്‍ദിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട ചെയ്തു. അവരെ തള്ളിമാറ്റി അഭിഭാഷകര്‍ അപമര്യാദയായി പെരുമാറി. ഡിസിപിയുടെ ചുമലിലും കോളറിലും പിടിച്ച് പിന്നോട്ട് തള്ളി. സംഘത്തില്‍ എല്ലാവരും പുരുഷന്മാരായിരുന്നു.
#WATCH: CCTV footage of DCP North Monika Bhardwaj pleading before the lawyers to stop violence when a clash broke out between police and lawyers at Tis Hazari Court in #Delhi on November 2. pic.twitter.com/xFWZBP3Swp
— ANI (@ANI) November 8, 2019
Post Your Comments