KeralaLatest NewsNews

സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം; യുവാവിന് ദാരുണ മരണം

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിന് ദാരുണമരണം. മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിന് ജീവന്‍ നഷ്ടമായത്. ബാലരാമപുരം സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ബാലരാമപുരം മണലി കൂടല്ലൂരിലെ സുഹൃത്ത് ബിനുവിന്റെ വീട്ടിലാണ് അനീഷിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബിനുവിനെയും പരിക്കേറ്റ നിലയില്‍ ഇവിടെ കണ്ടെത്തി. ബിനുവിന്റെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് ബിനു ചോരയില്‍ കുളിച്ച് കിടക്കുന്നതു കണ്ടത്. ഉടന്‍ തന്നെ ബിനുവിനെ ആശുത്രിയിലേത്തിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് അനീഷിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സമീപത്തു നിന്നും ചുറ്റിക കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ബിനു ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം ബിനുവിന്റെ സഹോദരന്‍ ജയകുമാറിന്റെ വീട്ടിലിരുന്നാണ് അനീഷും സംഘവും മദ്യപിച്ചത്. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button