കൊളസ്ട്രോളും തൈറോയ്ഡും ഒക്കെ ഉള്ളവര്‍ക്ക് മീന്‍ വറുത്തത് ഒരു പ്രശ്നമാണ്. എന്നാല്‍ മത്സ്യമല്ല ഇവിടുത്തെ വില്ലന്‍ എണ്ണ തന്നെയാണ്. എണ്ണ ഒഴിവാക്കിയാല്‍ ഒരു പ്രശ്നവുമില്ലാതെ മീന്‍ വറുത്തത് കഴിക്കാം. എണ്ണയോ വാഴയിലയോ ഗ്രില്ലോ ഇല്ലാതെ രുചികരമായ മീന്‍ വറുത്തെടുക്കാം.
ചേരുവകള്‍
മീന്‍ ആറെണ്ണം
മുളകുപൊടി 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
കുരുമുളക് പൊടി 1 ടീസ്പൂണ്‍
വെള്ളം ഒരു കപ്പ്
അരപ്പിനു വേണ്ടത്
ഇഞ്ചി ഒരു ചെറിയ കഷ്ണം
ചെറിയ ഉള്ളി 6 എണ്ണം
വെളുത്തുള്ളി 6 എണ്ണം
പച്ചമുളക് 2 എണ്ണം
കറിവേപ്പില ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരപ്പിനു വേണ്ട ചേരുവകള്‍ പേസ്റ്റ് പരുവത്തില്‍ അരച്ച് എടുത്തു മാറ്റി വയ്ക്കാം. മീന്‍ നല്ലത് പോലെ കഴുകി എടുത്ത ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാക്കി അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം. വെള്ളം ചൂടാകുമ്‌ബോള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കി അരപ്പ് ചേര്‍ക്കാം. ഒരു മിനിറ്റിനു ശേഷം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും കുരുമുളക് പൊടിയും ഇട്ട് ഇളക്കി നല്ലതു പോലെ തിളപ്പിക്കണം
വെള്ളം തിളച്ച ശേഷം മീന്‍ ഇട്ട് രണ്ടു ഭാഗവും വേവിച്ച് എടുക്കാം. മീന്‍ പകുതി ഭാഗം മുങ്ങി കിടക്കുന്ന വെള്ളം മതി . വെള്ളം നല്ലതു പോലെ പറ്റിയ ശേഷം മീന്‍ വാങ്ങി വയ്ക്കാം
Post Your Comments