KeralaLatest NewsNewsLife StyleFood & Cookery

മീനിന് രുചി കൂടണമെങ്കില്‍ ഇക്കാര്യങ്ങള്‍ ചെയ്യൂ

മീന്‍ വെളിച്ചെണ്ണയിലേക്ക് ഇട്ട ശേഷം ഏതാനും സെക്കന്‍ഡുകള്‍ മൂടി വയ്ക്കുന്നത് പെട്ടന്ന് വേവാന്‍ സഹായിക്കും.

മീൻ കൂട്ടി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. മീന്‍ പൊരിക്കാന്‍ വെളിച്ചെണ്ണയാണ് കൂടുതല്‍ നല്ലത്. പൊരിക്കുന്നതിന് മുന്‍പ് ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഫിഷ് മസാല എന്നിവ പുരട്ടി മീന്‍ 30 മിനിറ്റെങ്കിലും വച്ചിരിക്കണം. ഇത് മീനിന്റെ രുചി വര്‍ധിപ്പിക്കും. കൂടാതെ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ചെറുനാരങ്ങാ നീര് എന്നിവ ചേര്‍ത്ത് മീന്‍ പുരട്ടിവയ്ക്കുന്നതും കൂടുതല്‍ നല്ലതാണ്.

മസാല മീനിൽ പിടിക്കുന്നതിനായി പൊരിക്കാനെടുക്കുന്ന കഷ്ണത്തില്‍ കത്തി കൊണ്ട് വരയുകയും അതിനുള്ളിലേക്ക് മസാല തേച്ച്‌ പിടിപ്പിക്കുകയും വേണം. ഇതിനൊപ്പം അല്‍പ്പം വിനാഗിരി ചേര്‍ക്കാവുന്നതാണ്.

read also: ബിജെപിയും യുഡിഎഫും നിരന്തരം നടത്തുന്ന കള്ളപ്രചാരവേല പൊളിഞ്ഞു: ലോകായുക്ത വിധി സ്വാഗതാര്‍ഹമെന്ന് സിപിഎം

മീന്‍ വെളിച്ചെണ്ണയിലേക്ക് ഇട്ട ശേഷം ഏതാനും സെക്കന്‍ഡുകള്‍ മൂടി വയ്ക്കുന്നത് പെട്ടന്ന് വേവാന്‍ സഹായിക്കും. ലോ ഫ്‌ളെയ്മില്‍ ഇട്ട് വേണം മീന്‍ എപ്പോഴും വേവിക്കാന്‍. ഇല്ലെങ്കില്‍ കരിയാന്‍ സാധ്യത കൂടുതലാണ്. മീന്‍ ഒരുപാട് നേരം എണ്ണയിലിട്ട് പൊരിക്കരുത്. ഇത് ആരോഗ്യത്തിനു ദോഷമാണ്.

പൊരിച്ചെടുത്ത മീന്‍ കഴിക്കുന്നതിനു മുന്‍പ് അതിലേക്ക് അല്‍പ്പം ചെറുനാരങ്ങാ നീര് പിഴിഞ്ഞ് ഒഴിക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button