മുടി കൊഴിച്ചിലും അകാല നരയും പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. മുടിയുടെ സൗന്ദര്യത്തിനായും നിറം നൽകാനും പല കെമിക്കലുകളെയും നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ വഴി മുടിയെ നരയില്‍ നിന്ന് കാത്തുരക്ഷിക്കാം. അതിനെക്കുറിച്ച് അറിയാം.
നെല്ലിക്കയും കറിവേപ്പിലയും നാല് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ഉണ്ടെങ്കിൽ അകാല നരയ്ക്ക് തടയിടാം. മൂന്നു നാല് നെല്ലിക്കയും കുറച്ച് കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് 15 മിനിറ്റോളം ചൂടാക്കുക. ഇതിന് ശേഷം എണ്ണ തണുക്കാൻ അനുവദിക്കണം. തുടര്‍ന്ന് എണ്ണ അരിച്ചെടുത്ത് കുപ്പിയില്‍ അടച്ചുവച്ച് സൂക്ഷിക്കാം. ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ എണ്ണ മുടിയില്‍ തേച്ച് പിടിപ്പിക്കണം. നന്നായി മസാജും ചെയ്യണം. ഒരു മണിക്കൂര്‍ എണ്ണ ഇങ്ങനെ മുടിയില്‍ നിലനിറുത്തുന്നത് നല്ലതാണ്. പിന്നീട് ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം. കൃത്യമായി ഈ എണ്ണ ഉപയോഗിക്കുന്നതിലൂടെ നരയ്ക്ക് പരിഹാരമുണ്ടാകും. ദിവസങ്ങൾക്കുള്ളിൽ മുടിയ്ക്ക് കറുപ്പ് നിറം ലഭിക്കും.
Post Your Comments