കൊച്ചി: അഭിഭാഷകൻ ആളൂരിന്റെ സനദ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ പ്രതിഷേധവുമായി രംഗത്ത്. ജയിലില്‍ പോയി കേസ് പിടിക്കുന്നതുള്‍പ്പെടെ ആളൂരിനെതിരെ നിരവധി പരാതികള്‍ ബാര്‍ കൗണ്‍സിലിന് ലഭിച്ചിട്ടുണ്ട്. ബാര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ആളൂരിന്റെ പ്രവര്‍ത്തികള്‍ എന്നാരോപിച്ചാണ് ബാര്‍ കൗണ്‍സില്‍ രംഗത്തെത്തിയിരിക്കുന്നത്.
2004 മുതല്‍ മുംബൈ ബാര്‍ കൗണ്‍സില്‍ അംഗമാണ് ആളൂര്‍. ആളൂരിനെതിരെ നടപടി ആവശ്യപ്പെട്ട് മുംബൈ ബാര്‍ കൗണ്‍സിലിനെ സമീപിക്കുമെന്ന് കേരളാ ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമാക്കി. കൂടത്തായ കേസില്‍ അടക്കം ആളൂര്‍ ബാര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ ലംഘിച്ചു. ആളുരിനെതിരായുള്ള പരാതികള്‍ അന്വേഷിക്കാന്‍ മൂന്നംഗ സമിതിയേയും കേരളാ ബാര്‍ കൗണ്‍സില്‍ നിയോഗിച്ചിട്ടുണ്ട്.
ALSO READ: ആളൂർ ഒഴിയുന്നു; പൾസർ സുനിക്ക് ഇനി പുതിയ അഭിഭാഷകൻ
കുപ്രസിദ്ധമായ നിരവധി കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് ആളൂര്‍. മലയാളി സമൂഹത്തെ ഞെട്ടിച്ച സൗമ്യ കൊലക്കേസിലും ജിഷാ കൊലക്കേസിലും പ്രതികള്‍ക്കായി ഹാജരായത് ആളൂരായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയ്ക്ക് വേണ്ടിയും ആളൂര്‍ ഹാജരായിരുന്നു.
Post Your Comments