
ലക്നൗ: ട്വന്റി-20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ പാകിസ്ഥാന്‍ വിജയിച്ചതിനെ തുടർന്ന് ഉണ്ടായ പ്രശ്നങ്ങൾ തുടരുന്നു. പാക് വിജയം ആഘോഷിച്ചെന്ന് കാണിച്ച് ഭാര്യയ്‌ക്കും കുടുംബത്തിനുമെതിരെ പോലീസിൽ പരാതി നൽകി ഭര്‍ത്താവ് രംഗത്തെത്തി.
ഉത്തർപ്രദേശിലെ രാംപൂരിൽ നടന്ന സംഭവത്തിൽ ഇഷാൻ മിയ എന്ന യുവാവ് ആണ് ഭാര്യക്കും കുടുംബത്തിനുമെതിരെ പരാതി നൽകിയത്. ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ വിജയിച്ചപ്പോള്‍ ഭാര്യയും മാതാപിതാക്കളും പടക്കം പൊട്ടിച്ച് ആഘോഷിച്ചതായും വാട്‌സാപ്പില്‍ സ്റ്റാറ്റസാക്കിയെന്നും ഇഷാൻ മിയ പരാതിയില്‍ പറയുന്നു.
സ്ത്രീ പുരുഷ സമത്വത്തിന് ആൺകുട്ടികൾ പാവാട ധരിച്ചെത്തണം: നിദേശവുമായി സ്കൂൾ അധികൃതർ
ഇന്ത്യയുടെ പരാജയത്തില്‍ ഇവര്‍ സന്തോഷിക്കുകയായിരുന്നെന്നും സമൂഹമാധ്യമങ്ങളിലൂടെ അത് പങ്കുവെച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവം നടന്നതിന് പിന്നാലെ ഇരുവരും പിരിഞ്ഞാണ് താമസം. യുവാവിന്റെ പരാതിയിന്മേൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments