പാലക്കാട്: വിനോദയാത്ര സഞ്ചാരികൾ ടാക്സി ഡ്രൈവറെ യാത്രക്കിടെ മർദ്ദിച്ചെന്ന് പരാതി. മലമ്പുഴ സ്വദേശിയായ ഡ്രൈവർ കൃഷ്ണമൂർത്തിക്കാണ് മർദ്ദനമേറ്റത്.
Read Also : ‘ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുക’: ഡി.വൈ.എഫ്.ഐയുടെ വക പന്തം കൊളുത്തി പ്രകടനം – വീഡിയോ
പാലക്കാട്ടെ സ്വകാര്യ ബാർ ഹോട്ടലിലെ ജീവനക്കാരുമായി കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ വാഹനത്തിൻ്റെ ഡ്രൈവർക്കാണ് മർദ്ദനമേറ്റത്. മദ്യലഹരിയിലായിരുന്നു മർദ്ദനമെന്ന് ഡ്രൈവർ പറഞ്ഞു.
പരിക്കേറ്റ ഡ്രൈവർ ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഉടുമൽപെട്ടയിൽ വെച്ച് വാഹനത്തിലെ പാട്ടിൻ്റെ ശബ്ദം ഡ്രൈവർ കുറച്ചതാണ് പ്രശ്നത്തിലേക്ക് നയിച്ചത്. മദ്യലഹരിയിലായിരുന്ന യാത്രക്കാർ എന്തിന് ശബ്ദം കുറച്ചു എന്ന് ചോദിച്ച് മർദ്ദിക്കുകയായിരുന്നു എന്നു കൃഷ്ണമൂർത്തി പറഞ്ഞു.
Post Your Comments