KeralaLatest NewsNews

ഓട്ടോയിടിച്ച് പരിക്കേറ്റ വൃദ്ധനെ ആശുപത്രിയിലേയ്‌ക്കെന്ന വ്യാജേനെ കൊണ്ടുപോയി പണം കൈക്കലാക്കിയ ശേഷം ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച വൃദ്ധന്‍ മരിച്ചു : ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഓട്ടോയിടിച്ച് പരിക്കേറ്റ വൃദ്ധനെ ആശുപത്രിയിലേയ്‌ക്കെന്ന വ്യാജേനെ കൊണ്ടുപോയി പണം കൈക്കലാക്കിയ ശേഷം ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച വൃദ്ധന്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ആറ്റുകാല്‍ കല്ലടിമുഖം ഫ്‌ളാറ്റില്‍ താമസിക്കുന്ന ബിജു(42)വാണ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഓട്ടോയിടിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന തിരുനെല്‍വേലി സ്വദേശി സുബ്ബയ്യ(70)യെ മറ്റ് ഓട്ടോഡ്രൈവര്‍മാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കഴിഞ്ഞയാഴ്ചയാണ് തമ്പാനൂര്‍ ഓവര്‍ബ്രിഡ്ജിനു സമീപം ബിജുവിന്റെ ഓട്ടോ തട്ടി സുബയ്യയ്ക്കു പരിക്കേറ്റത്. പരിക്കേറ്റ സുബയ്യയെ ഓട്ടോയില്‍ കയറ്റിയ ബിജു, ആറ്റുകാല്‍ പാടശേരിയിലെ ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ സുബയ്യയുടെ കൈയിലുണ്ടായിരുന്ന പണം പിടിച്ചുപറിക്കാനും ശ്രമിച്ചു. ഇതു തടഞ്ഞപ്പോള്‍ വൃദ്ധനെ മാരകമായി മര്‍ദിച്ച് ബലമായി പണം തട്ടിപ്പറിച്ച് രക്ഷപ്പെട്ടു.

ബിജുവിന്റെ തട്ടിപ്പ് അറിയാവുന്ന മറ്റ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഇവരെ രഹസ്യമായി പിന്തുടര്‍ന്നിരുന്നു. ഇവരാണ് അബോധാവസ്ഥയിലായിരുന്ന സുബ്ബയ്യയെ ആശുപത്രിയിലെത്തിച്ചത്. ബിജുവിനെതിരേ പൊലീസ് കൊലക്കുറ്റം ചുമത്തി. പിടിച്ചുപറിയും കഞ്ചാവു കച്ചവടവും അടക്കം ഇയാള്‍ക്കെതിരേ തമ്ബാനൂര്‍, ഫോര്‍ട്ട്, കരമന സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button