
പാലക്കാട്: പാലക്കാട് മുണ്ടൂരിലുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. മുട്ടികുളങ്ങര പുത്തന്‍പീടിയെക്കല്‍ സകീര്‍ ഹുസൈന്‍- കദീജ ദമ്പതികളുടെ മകന്‍ ആഷിഫ് (18) ആണ് മരിച്ചത്. കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ കല്ലടിക്കോട് തത്രംകാവ് പാലത്തിനു സമീപം കാറുകളും സ്‌കൂട്ടറും കൂട്ടിയിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ മുഴുവനും തകര്‍ന്നു. കാറിലെ യാത്രക്കാരിക്കും ചെറിയ പരിക്കേറ്റു. ആസിഫിനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. മുണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ആഷിഫ്. ഹാഷിം, ഫിദ എന്നിവര്‍ സഹോദരങ്ങളാണ്.
Post Your Comments