UAELatest News

ആർട്ടിക്കിൾ 370 എടുത്തു മാറ്റിയതിന്റെ വിജയം, കാശ്മീരി ആപ്പിൾ ഗൾഫ് മാർക്കറ്റിലും എത്തി

3 വ്യത്യസ്ത രുചികളിലുള്ള ജമ്മു കശ്മീരിലെ ആപ്പിൾ ഇനി ഗൾഫിലും കിട്ടും.

ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞു കശ്മീർ ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായതോടെ വ്യാപാരവും പുരോഗമിച്ചു കഴിഞ്ഞു. കാശ്മീരി ആപ്പിൾ ഇപ്പോൾ ഗൾഫ് മാർക്കറ്റിലും എത്തിക്കഴിഞ്ഞു. 3 വ്യത്യസ്ത രുചികളിലുള്ള ജമ്മു കശ്മീരിലെ ആപ്പിൾ ഇനി ഗൾഫിലും കിട്ടും.

ലുലു ഹൈപ്പർ മാർക്കറ്റിന് വേണ്ടി അബുദാബിയിലെ മുശ്‌രിഫ്‌ മാളിൽ നടന്ന ചടങ്ങിൽ ഷാഫി രൂപവലാ ( ലുലു ഗ്രൂപ്പ് സിഇഒ ) ആദ്യത്തെ ഷിപ്മെന്റ് കാശ്മീരി ആപ്പിൾ ഏറ്റുവാങ്ങി. യു എ ഇ യിൽ നടന്ന ഈ ചടങ്ങിൽ യുഎഇയിലെ ഇന്ത്യൻ അംബാസിഡറും പങ്കെടുത്തു.

യുഎഇയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ എല്ലാം കാശ്മീരി ആപ്പിൾ ലഭ്യമാണെന്നാണ് അറിയാൻ കഴിയുന്നത്.

shortlink

Related Articles

Post Your Comments


Back to top button