തായ്ലാന്റ്: വളര്‍ത്തു നായ്ക്കളുടെ സ്നേഹത്തിന്റെയും ബുദ്ധിയുടെയുമൊക്കെ കഥകള്‍ നാം ഏറെ കേട്ടിട്ടുണ്ട്. സ്വന്തം ജീവന് വെടിഞ്ഞായാലും തങ്ങളുടെ യജമാനന്മാര്ക്ക് ഒരാപത്തും വരാതെ അവര്‍ രക്ഷിക്കും. എന്നാല്‍ തന്റെ യജമാനന് കുളത്തില്‍ മുങ്ങി മരിച്ചതറിയാതെ അദ്ദേഹത്തിന്റെ വരവും കാത്ത് വെള്ളത്തിലേക്ക് നോക്കി ഇരിക്കുന്ന വളര്‍ത്തുനായയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ കണ്ണീരണിയിക്കുന്നത്. തായ്ലാന്റിലെ ചാന്ദപുരിയിലാണ് സംഭവം. 56 കാരനായ സോംപ്രസോങ് സ്രിതോങ്ഖുവിനെ കാത്താണ് മഹി എന്ന വളര്‍ത്തുനായ വെള്ളത്തിലേക്ക് നോക്കി ഇരിക്കുന്നത്.
ALSO READ:‘ ഒന്ന് എഴുന്നേല്ക്കൂ…’ വീണ് കിടക്കുന്ന യുവതിക്ക് സിപിആര്‍ നല്കി നായ; വീഡിയോ കാണാം
https://www.youtube.com/watch?v=FdhZcuWkp48
കുളക്കരയില്‍ യജമാനന്റെ ചെരിപ്പിനരികെയാണ് മഹി ഇരിക്കുന്നത്. ആ കാഴ്ച ആരുടെയും കണ്ണ് നിറയ്ക്കും. കൃഷിയില്‍ ഏറെ താല്പര്യമുള്ള ആളായിരുന്നു സോംപ്രസോങ്. കഴിഞ്ഞ വെള്ളിഴായ്ച്ച രാവിലെ കൃഷിയിടം വൃത്തിയാക്കാനായാണ് ഇയാള്‍ പാടത്തിലേക്ക് പോയത്. കൂടെ മഹിയുമുണ്ടായിരുന്നു. കുളത്തില്‍ നിന്ന് വെള്ളം എടുക്കുന്നതിനിടെ വഴുതി വീണതാകാമെന്നാണ് കരുതുന്നത്. എന്നാല്‍ സോംപ്രസോങ് മരിച്ചത് അറിയാതെ മണിക്കൂറോളമാണ് മഹി കുളക്കരയില്‍ കാത്തിരുന്നത്. ഏറെ നേരമായിട്ടും സോംപ്രസോങ്ങ് തിരികെയെത്താത്തതിനെ തുടര്‍ന്ന് സഹോദരി കൃഷിയിടത്തേയ്ക്ക് അന്വേഷിച്ച് എത്തുകയായിരുന്നു. അപ്പോഴാണ് കുളക്കരയില്‍ മഹിയെയും സോംപ്രസോങ്ങിന്റെ ചെരുപ്പുകളും കാണുന്നത്. ചെരുപ്പിന് സമീപം അദ്ദേഹത്തിന്റെ ടോര്‍ച്ചും ഉണ്ടായിരുന്നു. ഇതോടെ എന്തോ അപകടം നടന്നു എന്നു മനസിലാക്കിയ അവര്‍ പോലീസില്‍ വിവരം അറിയിച്ചു.
ALSO READ:പച്ച നിറത്തില്‍ ഒരു അപൂര്‍വ്വ നായ്ക്കുട്ടി; ചിത്രങ്ങള്‍ വൈറല്‍
സോംപ്രസോങ്ങിന്റെ മൃതദേഹം സുരക്ഷാ ജീവനക്കാര്‍ കുളത്തില്‍ നിന്നും കണ്ടെത്തിയെങ്കിലും കരയില്‍ നിന്ന് മടങ്ങാന്‍ മഹി തയ്യാറായില്ല. കൃഷിയിടം നനയ്ക്കാനായി വെള്ളം എടുക്കാനിറങ്ങിയപ്പോഴാകാം സോംപ്രസോങ് അപകടത്തില്‍ പെട്ടതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വര്‍ഷങ്ങളോളമായി മഹി തങ്ങളോടൊപ്പം ഉണ്ടെന്നും സോംപ്രസോങ്ങിന് അവനെ ജീവനായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
Post Your Comments