തൃശ്ശൂര്‍: പൊലീസുകാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ കുടുംബങ്ങളുമൊന്നിച്ച് ‘ഉല്ലാസ ദിനം’. പൊലീസുകാരുടെ മാനസിക പിരിമുറുക്കവും ഡ്യൂട്ടി ഭാരവും ഒഴിവാക്കാനായി പൊലീസ് അസോസിയേഷന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് യതീഷ് ചന്ദ്ര ഐപിഎസ് ഈ തീരുമാനം എടുത്തിരിക്കുന്നത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നിര്‍ദ്ദേശത്തോടെ ഇനി കുടുംബസംഗമമായോ, വിനോദയാത്രയായോ സേനാംഗങ്ങള്‍ക്ക് ഒരുമിച്ച് പോകാനാകും.പൊലീസ് സ്റ്റേഷനുകളിലെയും വിവിധ യൂണിറ്റുകളിലെയും പൊലീസുകാര്‍ക്ക് ഇനി ഒരു ദിവസം ഒരുമിച്ച് ഒത്തുചേരാനാവും.സ്റ്റേഷനിലെ ദൈനംദിന ജോലികള്‍ തടസ്സപ്പെടാത്ത വിധത്തില്‍ മുന്‍കൂട്ടി അനുവാദത്തോടെയാകും ഉല്ലാസ അവധി അനുവദിക്കുക. ഇതിനായി സിറ്റി പൊലീസ് ലിമിറ്റിലെ മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാരെ താത്കാലികമായി ഈ സ്റ്റേഷനില്‍ നിയോഗിക്കും.
കാഷ്വല്‍ ലീവായാണ് ഉല്ലാസ ദിന അവധി പരിഗണിക്കുക. പൊലീസുകാര്‍ക്കിടയില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കുക, മാനസിക സമ്മര്‍ദ്ദം അതിജീവിക്കുക, കുടുംബാംഗങ്ങളുമായി കൂടുതല്‍ അടുത്ത് ഇടപഴകുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഉല്ലാസ അവധിക്ക് പിന്നില്‍.
Post Your Comments