ഇന്ന് എല്ലാവരും ഒരേപോലെ പുകഴ്ത്തിപ്പറയുന്ന എസ്പി യതീഷ് ചന്ദ്രയ്ക്ക് മറ്റാരും അറിയാത്ത മറ്റൊരു മുഖംകൂടിയുണ്ട്. പലരും ഇന്ന ഹീറോയായി കൊണ്ടുനടക്കുന്ന യതീഷ് ചന്ദ്രയുടെ മുന്‍കാല ചെയ്തികളെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് അതുല്‍ ഗുല്‍മോഹര്‍ എന്ന സിപിഎം, ഡിവൈഎഫ്ഐ നേതാവ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അതുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ എസ്എഫ്ഐ കാലത്താണ് ആദ്യമായി ഞാന്‍ യതീഷ് ചന്ദ്ര എന്ന ഉദ്യോഗസ്ഥനേ കാണുന്നത്. മടപ്പള്ളി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോലീസ് നടപടിയില്‍ പ്രതിക്ഷേധിച്ച് നാദപുരം റോഡില്‍ ഹൈവേ ഉപരോധം നടത്തിയ ഞാന്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി കൂട്ടത്തിനിടയില്‍ പെട്ടന്നാണ് യതീഷ്ചന്ദ്ര എന്ന ഉദ്യോഗസ്ഥന്‍ കടന്നുവരുന്നത്. സമാധാനപരമായി ഒരു പക്ഷേ അറസ്റ്റിനു വഴങ്ങുമായിരുന്ന ഞങ്ങളെ സിനിമാ സ്റ്റെലില്‍ വന്ന് കുളിംഗ് ഗ്ലാസ് ധരിച്ച ആ ഹജട ഉദ്യോഗസ്ഥന്റെ നേത്രത്വത്തില്‍ പൊതിരെ തല്ലുകയായിരുന്നു, അതുല്‍ പറയുന്നു.
അതുലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
രണ്ടു മുന്ന് ദിവസമായി നമ്മുടെ സാമൂഹ്യമാധ്യമങ്ങള്‍ ഈ മനുഷ്യനെ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ് യതിഷ്ചന്ദ്ര എന്ന കര്‍ണ്ണാടകക്കാരന്‍ കജട ഉദ്യോഗസ്ഥന്‍ ഇങ്ങനെ കണ്ടു വാഴ്ത്തപ്പെടുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ഭൂക്ഷണമാണോ എന്ന സ്വയം വിമര്‍ശനപരമായ ചോദ്യത്തേ സമൂഹം സ്വയം ചോദ്യമായി ഉയര്‍ത്തേണ്ടിയിരിക്കുന്നു ഏതാനും ചില അനുഭവങ്ങളിലേക്ക് പോയതിനുശേഷം നമുക്ക് വിഷയത്തിലേക്ക് മടങ്ങിവരാം.
നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ എസ്എഫ്ഐ കാലത്താണ് ആദ്യമായി ഞാന്‍ യതീഷ് ചന്ദ്ര എന്ന ഉദ്യോഗസ്ഥനേ കാണുന്നത്. മടപ്പള്ളി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോലീസ് നടപടിയില്‍ പ്രതിക്ഷേധിച്ച് നാദപുരം റോഡില്‍ ഹൈവേ ഉപരോധം നടത്തിയ ഞാന്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി കൂട്ടത്തിനിടയില്‍ പെട്ടന്നാണ് യതീഷ്ചന്ദ്ര എന്ന ഉദ്യോഗസ്ഥന്‍ കടന്നുവരുന്നത്. സമാധാനപരമായി ഒരു പക്ഷേ അറസ്റ്റിനു വഴങ്ങുമായിരുന്ന ഞങ്ങളെ സിനിമാ സ്റ്റെലില്‍ വന്ന് കുളിംഗ് ഗ്ലാസ് ധരിച്ച ആ ഹജട ഉദ്യോഗസ്ഥന്റെ നേത്രത്വത്തില്‍ പൊതിരെ തല്ലുകയായിരുന്നു.
ഈ അകാരണമായ പോലീസ് നടപടിയേ ചോദ്യം ചെയ്ത ചോറോട്ടെ Dyfi നേതാവ് സഖാവ് രജീഷേട്ടനേ സിനിമ സ്‌റ്റൈലില്‍ വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റിയതും ഇതേ യതിഷ് ചന്ദ്ര തന്നെ. പോലീസ് നടപടിയുടെ ഭാഗമായി തൊട്ടടുത്ത ഏരിയ കമ്മറ്റി ഒഫിസീലേക്ക് (AKG സ്മാരക മന്ദിരം) ഓടികയറിയ ഞങ്ങളെ ഓഫീസിനുള്ളിലേക്ക് കയറി മര്‍ദ്ദിച്ചയാളാണ് യതിഷ് ചന്ദ്ര ആ പോലീസ് നടപടിയുടെ ഭാഗമായി എനിക്കൊപ്പം ഇന്നും വേദന പ്പേറുന്ന പ്രിയപ്പെട്ട സഖാക്കള്‍ എല്ലാം ഇതു വായിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
സമാനമായ ഒട്ടനവധിസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് അങ്കമാലിയിലേ CPIM ഓഫീസിനകത്ത് കയറി ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ മര്‍ദ്ദിച്ച ചരിത്രമുണ്ട് ഇയാള്‍ക്ക്. വഴിപോക്കനായ ഒരു പാവം വൃദ്ധനെ അക്രമിയെന്നരോപിച്ച് കൈയും കാലും തല്ലിയൊടിച്ച മനുഷ്യത്വ രാഹിത്യത്തിന്റെ കൂടി പ്രതീകമാണ് യതീഷ് ചന്ദ്ര എന്ന് അദ്ദേഹത്തിന്റെ ദൂത കാല ഇടപെടലുകളെ കൂടി കണക്കിലെടുത്ത് ഓര്‍ക്കുന്നത് നന്നാവും.
പുതു വൈപ്പിനില്‍ ഒരു ജീവല്‍ സമരം നടത്തിയ പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കമുള്ള ആയിരങ്ങളെ തല്ലിച്ചതച്ച കാപാലികന്റെ പേരുകൂടിയാണെന്ന് എല്ലാം മറക്കുന്ന മലയാളി തന്റെ ഓര്‍മ്മകളെ ഒന്നു പിന്നോട്ട് നടത്തുന്നത് നന്നാകും അന്ന് ഇവിടുത്തെ ഇടതു പക്ഷ സര്‍ക്കാരിന്റെ പോലീസ് നയമുള്‍പ്പടെ വലിയ വിമര്‍ശനങ്ങള്‍ക്ക് പൊതു മധ്യത്തില്‍ വിധേയമാക്കപ്പെടുന്നത് ഈ ഉദ്യോഗസ്ഥന്‍ ഒരാളുടെ പിടിപ്പുകേട് ഒന്നുകൊണ്ട് മാത്രമാണ് ഒടുവില്‍ ജുഡീഷല്‍ അന്വേഷണത്തിന് വിധേയമാക്കപ്പെട്ടപ്പോള്‍ ഹിയറിങ്ങിനെത്തിയ പിഞ്ചുകുഞ്ഞുങ്ങള്‍ സാറേ ഈ സാറാണ് ഞങ്ങളെ തല്ലിയത് ചുണ്ടികാണിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങള്‍ ഇത്ര വേഗം മറവിക്കു വിധേയമാക്കിയ നമ്മള്‍ ഒരോരുത്തരുടെയും ഔചിത്യ ബോധത്തിന് നല്ല നമസ്‌കാരം.
ഞാന്‍ മേല്‍ സൂചിപ്പിച്ച ലോ ആന്റ് ഒര്‍ഡര്‍ സിറ്റിവേഷനുകളെ നല്ല നിലയ്ക്ക് കൈകാര്യം ചെയ്ത ഒട്ടനവധി വേറെ ഉദ്യോഗസ്ഥന്‍മാര്‍ കേരള പോലീസില്‍ ഇരിക്കേതന്നെ വ്യക്തമായ ഒരു ക്രിമിനല്‍ സ്വഭാവം പുലര്‍ത്തുന്ന യതീഷ് ചന്ദ്രയേ പോലൊരു ഉദ്യോഗസ്ഥന്‍ വാഴ്ത്തപ്പെടുന്നതിന്റെ ഔചിത്യ രാഹിത്യം മാത്രമല്ല അപകടത്തേയും തിരിച്ചറിയേണ്ടതുണ്ട് ഇവിടെ ചിലര്‍ ശക്തമായ Rss BJP വിരുദ്ധതയുടെ പേരില്‍ യതിഷ്ചന്ദ്രയേ പോലുള്ളവര്‍ക്ക് കൈ അടിക്കുമ്‌ബോള്‍ ചിന്തിക്കേണ്ടത് യതീഷ് ചന്ദ്ര എന്നത് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ നിയമിക്കപ്പെട്ട കേവലം കൂലിക്കാരനായ ഉദ്യോഗസ്ഥന്‍ മാത്രമാണ്.
ശബരിമലയിലേ പോലീസ് നടപടികളില്‍ പ്രതിഫലിക്കുന്നത് യതീഷ് ചന്ദ്രയുടെ ഹീറോയിസമല്ല മറിച്ച് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ശക്തമായ വര്‍ഗ്ഗീയ വിരുദ്ധ നിലപാടാണ് അവിടെ സര്‍ക്കാരിനു മീതേ വെറും ഒരു ഉദ്യോഗസ്ഥന്‍ മാത്രമായ യതീഷ് ചന്ദ്ര ലൈം ലൈറ്റില്‍ ബൂസ്റ്റ് ചെയ്യപ്പെടുന്നെങ്കില്‍ അതിന്റെ രാഷ്ട്രിയത്തേയും നന്നായി തിരിച്ചറിയേണ്ടതുണ്ട് യഥാര്‍ത്തത്തില്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും സര്‍ക്കാരും ഭരണനേത്രത്വമാകുന്ന CPIM എന്ന രാഷ്ട്രിയ പാര്‍ട്ടിയുടെ യും സ്‌പേസിലേക്ക് കേറി വന്ന കേവലം ബ്യുറോക്രാറ്റ് മാത്രമായ യതീഷ്ചന്ദ്ര അദ്ദേഹത്തിന്റെ ഭൂതകാല ചരിത്രത്തില്‍ ഒരു അവസര വാധിക്കൂടിയാണെന്ന് തിരിച്ചറിയുമ്‌ബോള്‍ തോറ്റുപോകുന്നത് ജനാധിപത്യമാണ്. പട്ടിയേ യജമാനനും യജമാനേ പട്ടിയുമാക്കുന്ന ഇത്തരം മാധ്യമ സ്രഷ്ടിയായ ബ്യുറോ ക്രാറ്റിക്ക് മ Political സാമാന്യവത്കരണം ജനാധിപത്യത്തിന് ഭൂഷണമല്ല അതുകൊണ്ട് തന്നെ യജമാനന്‍ യജമാനനായി നില്‍ക്കുന്നതും പട്ടി പട്ടിയായി നില്‍ക്കുന്നതും തന്നെയാണ് ജനാധിപത്യത്തിന്റെ നിലനില്‍പ്പിനാധാരം
പിണറായി വിജയനും രമേശ് ചെന്നിത്തലയും ശ്രീധരന്‍ പിള്ളയുമെല്ലാം തന്നെ വലിയവരായി നില്‍ക്കുന്നതു തന്നെയാണ് ജനാധിപത്യത്തിന് ഭൂഷണം
Post Your Comments