KeralaLatest News

യതീഷ് ചന്ദ്രയുടെ ഓഫീസിലേക്കു മാര്‍ച്ച്‌; ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്

തൃശ്ശൂര്‍: തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ ഓഫീസിലേക്കു മാര്‍ച്ച്‌ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കലാപശ്രമത്തിന് കേസ്. സംഘംചേരല്‍, കലാപശ്രമം, പൊതുഗതാഗതം തടസ്സപ്പെടുത്തല്‍ എന്നിവ ചുമത്തി എ എന്‍ രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി നാഗേഷ് എന്നിവര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ ബി ജെ പിയുടെ വനിതാ മാർച്ച് മ്മീഷണര്‍ ഓഫീസിനു സമീപത്തുവച്ച്‌ പോലീസ് തടയുകയായിരുന്നു. എ എന്‍ രാധാകൃഷ്ണനായിരുന്നു മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തത്. കലാപത്തിനുള്ള ശ്രമമായിരുന്നു മാര്‍ച്ചിന്റെ ലക്ഷ്യമെന്നും സിറ്റി പോലീസ് കമ്മീഷണറെ അപമാനിക്കുന്ന വിധത്തിലുള്ള പ്രസംഗമായിരുന്നു രാധാകൃഷ്ണന്‍ നടത്തിയതെന്നും ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button