ഗാസിയാബാദ് : കാമുകനെ യുവതിയും മാതാപിതാക്കളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കുഴിച്ച്മൂടി. നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ പങ്കജാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കഴിഞ്ഞ മാസം ആദ്യവാരം മുതല്‍ യുവാവിനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയും സംഭവവുമായി ബന്ധപ്പെട്ട് പങ്കജിന്റെ കാമുകി അങ്കിത, അച്ഛന്‍ ഹരിയോം, അമ്മ സുലേഖ എന്നിവരെ പോലീസ് അറസ്റ്റ് ചെയുകയുമായിരുന്നു.
ട്യൂഷന്‍ എടുത്തുകൊടുത്തിരുന്നത് വഴിയാണ് പങ്കജും അങ്കിതയും പ്രണയത്തിലാവുന്നത്. വിവാഹ വാഗ്ദാനം നല്‍കി പങ്കജ് അങ്കിതയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. എന്നാൽ പ്രണയബന്ധം അറിഞ്ഞ മാതാപിതാക്കൾ ശക്തമായി എതിർത്തു. ശേഷം അങ്കിതയുടെ സഹായത്തോടെ യുവാവിനെ ഇല്ലാതാക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയുമായിരുന്നു.
Also read : വനിതാ തഹസില്‍ദാരെ ഓഫീസില്‍ കയറി തീകൊളുത്തി കൊന്ന സംഭവം , ഭൂവുടമ അറസ്‌റ്റില്‍
വീട്ടില്‍ ആരുമില്ലെന്ന് പറഞ്ഞ് അങ്കിത പങ്കജിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി.പങ്കജ് എത്തിയതോടെ ളിമുറിയില്‍ ഒളിച്ചിരിക്കുകയായിരുന്ന അങ്കിതയുടെ മാതാപിതാക്കള്‍ പിടികൂടി കെട്ടിയിട്ട്, മൂവരും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കുഴിച്ചിടുകയുമായിരുന്നു.
Post Your Comments