ന്യൂഡല്‍ഹി: വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതു സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ ഉന്നതതല യോഗങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി. ഉന്നതതല യോഗങ്ങളില്‍ ചര്‍ച്ചചെയ്യുന്ന കാര്യങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണിത്.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗങ്ങളിലടക്കം ഭാവിയില്‍ നേതാക്കള്‍ മൊബൈല്‍ ഫോണുകളുമായി എത്തുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്
പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്നവരുടെയും പോഷക സംഘടനാ നേതാക്കളുടെയും യോഗം സോണിയ ശനിയാഴ്ച വിളിച്ചു ചേര്‍ത്തിരുന്നു. നവംബര്‍ അഞ്ച് മുതല്‍ 15 വരെ കോണ്‍ഗ്രസ് സംഘടിപ്പിക്കാനൊരുങ്ങുന്ന പത്ത് ദിവസത്തെ പ്രക്ഷോഭ പരിപാടികള്‍ക്ക് മുന്നോടിയായാണ് യോഗം ചേര്‍ന്നത്. അതിനിടെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയതായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചിരുന്നു.
Post Your Comments