കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ, ജോളി ജോസഫിന്റെ കൈവശമുള്ളത് ബികോമും എംകോമും പാസായതിന്റെ സർട്ടിഫിക്കറ്റുകൾ ആണ്. എൻഐടിയിലെ പ്രഫസറാണെന്നു സ്ഥാപിക്കാനാണു ജോളി വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചതെന്നു പൊലീസ് കരുതുന്നു. എംജി സർവകലാശാലയുടെ ബികോം, കേരള സർവകലാശാലയുടെ എംകോം പ്രൊവിഷനൽ സർട്ടിഫിക്കറ്റുകളാണു കൂടത്തായിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് കണ്ടെത്തിയത്.
വിവാഹം കഴിഞ്ഞു കട്ടപ്പനയിൽ നിന്നു കൂടത്തായിയിലെത്തിയപ്പോൾ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞതു താൻ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാൽ നെടുങ്കണ്ടത്തെ കോളജിൽ പ്രീഡിഗ്രിക്കു ചേർന്ന ജോളി അവസാന വർഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു. സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാൻ പൊലീസ് എംജി റജിസ്ട്രാർമാർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
ALSO READ: കൂടത്തായി കൊലപാകത പരമ്പര: സിലിയുടെ കൊലപാതക കേസിലും മാത്യുവിനെ അറസ്റ്റ് ചെയ്തു
ഈ സർട്ടിഫിക്കറ്റുകൾ ജോളി വ്യാജമായി നിർമിച്ചതാണെന്നു തെളിഞ്ഞാൽ വ്യാജ ഒസ്യത്തു തയാറാക്കുന്നതിനു മുൻപും ജോളി വ്യാജരേഖകൾ ചമച്ചിട്ടുണ്ടെന്നു സ്ഥാപിക്കാൻ പൊലീസിനു കഴിയും.
Post Your Comments