കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ സിലി വധക്കേസില്‍ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. കൊലപാതകക്കേസിലെ രണ്ടാം പ്രതി മാത്യുവിനെയാണ് അറസ്റ്റ് ചെയ്തത്. സിലിയെ കൊല്ലപ്പെടുത്താന്‍ സയനൈഡ് വാങ്ങി നല്‍കിയത് മാത്യുവാണെന്ന് ജോളി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാത്യു ഇപ്പോള്‍ റിമാന്‍ഡിലാണ്. അതേസമയം, ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.
റിമാന്റില്‍ കഴിയുന്ന മാത്യുവിന്റെ അറസ്റ്റ് സ്‌പെഷ്യല്‍ സബ് ജയിലെത്തിയാണ് പോലീസ് രേഖപ്പെടുത്തിയത്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകത്തില്‍ മാത്യുവിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. സിലിയുടെ പൊലപാതകത്തില്‍ മാത്യുവിനെയും മകള്‍ ഒന്നര വയസുകാരി ആല്‍ഫൈന്റെ കൊലപാതക കേസില്‍ ജോളിയെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ ദിവസമാണ് കോടതി അനുമതി നല്‍കിയത്. സിലിയെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് ജോളിക്കെതിരായ കേസ്. കോഴിക്കോട് ജയിലിലെത്തി തിങ്കളാഴ്ച ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
ALSO READ: കൂടത്തായി മോഡല്‍ തിരുവനന്തപുരത്തും ; ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണം കൊലപാതകം, വില്ലൻ കാര്യസ്ഥൻ
അതേസമയം, ജോളിയേയും മാത്യുവിനേയും കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ അന്വേഷണസംഘം നാളെ കോടതിയില്‍ സമര്‍പ്പിക്കും. ജോളിയുടെ ജാമ്യാപേക്ഷയും കോടതി തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. അന്വേഷണ സംഘം തഹസീല്‍ദാര്‍ ജയശ്രീ, സിലിയുടേയും ജോളിയുടേയും ബന്ധുക്കള്‍ എന്നിവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിയിട്ടുണ്ട്. പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
Post Your Comments