Latest NewsKeralaNews

വിവാഹ റാഗിങ്ങിന്റെ പേരില്‍ ക്രൂരത; കാന്താരി മുളക് വെള്ളം കുടിപ്പിച്ച വധൂവരന്മാര്‍ ആശുപത്രിയില്‍

കൊയിലാണ്ടി: വിവാഹ റാഗിങ്ങിന്റെ പേരില്‍ കാന്താരിമുളകിട്ട വെള്ളം കുടിച്ച നവവധുവും, വരനും ആശുപത്രിയില്‍. കോഴിക്കോട് കൊയിലാണ്ടിയിലാണ് വിവാഹ റാഗിങ്ങിന്റെ പേരില്‍ വധൂവരന്മാര്‍ക്ക് ക്രൂരത നേരിടേണ്ടി വന്നത്. വിവാഹത്തിനിടെ വരനെയും വധുവിനെയും റാഗിങ്ങ് ചെയ്ത സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് കാന്താരിമുളകിട്ട വെള്ളം കുടിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വരനും വധുവിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ വിവാഹവേഷത്തില്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ALSO READ: വിവാഹം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യയുടെ പല്ല് പോര: ഭർത്താവ് മുത്തലാഖ് ചൊല്ലി

വിവാഹശേഷം ഭക്ഷണം കഴിക്കുന്നതിന് മുന്നോടിയായാണ് ഇരുവരെയും വരന്റെ സുഹൃത്തുക്കള്‍ കാന്താരി ചതച്ചിട്ട വെള്ളം കുടിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ വധുവിനും വരനും പരാതിയില്ലെന്ന് എഴുതി കൊടുത്തതിനാല്‍ പോലീസ് കേസ് എടുത്തില്ല.

ALSO READ: സൗജന്യമായി സമൂഹവിവാഹം സംഘടിപ്പിക്കാനുള്ള പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍

കൊയിലാണ്ടിയിലും കോഴിക്കോട് ജില്ലയുടെ മറ്റ് ചില ഭാഗങ്ങളിലും പ്രദേശങ്ങളില്‍ വിവാഹത്തിന്റെ ഭാഗമായി നടക്കുന്ന ഇത്തരം സംഭവങ്ങള്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമാകാറുണ്ട് എന്നാണ് പോലീസ് പറയുന്നത്. വിവാഹ വീടുകളില്‍ മാലയിടുമ്പോള്‍ ബഹളമുണ്ടാക്കുക, അശ്ലീല കമന്റുകള്‍ പറയുക, പടക്കം പൊട്ടിക്കുക തുടങ്ങിയ സംഭവങ്ങള്‍ കൂടിവരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button