കാലിഫോര്‍ണിയ : ഇന്ത്യക്കാരുടെ വാട്സ് ആപ്പ് വിവരങ്ങള്‍ ചോര്‍ന്നു . സ്ഥിരീകരണവുമായി വാട്സ് ആപ്പ് . സ്ഥിരീകരണം വന്നതോടെ ഉപഭോക്താക്കള്‍ ആശങ്കയിലായി. 121 ഇന്ത്യക്കാരുടെ വാട്സ്ആപ്പ് വിവരങ്ങളാണ് ചോര്‍ന്നതെന്നാണ് വിവരം. അതേസമയം, ഈ വിവരം കേന്ദ്ര സര്‍ക്കാരിനെ രണ്ട് തവണ അറിയിച്ചെന്ന് വാട്സാപ്പും വ്യക്തമാക്കി. ഇസ്രയേല്‍ സപൈവെയറാണ് വിവരങ്ങള്‍ ചോര്‍ത്തിയത്.
Read Also : രാജ്യത്ത് വാട്‌സ്ആപ്പിന് നിയന്ത്രണം
പെഗാസസ് ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചതിന്റെ വിവരം വാട്സാപ് അറിയിച്ചില്ലെന്നെ കേന്ദ്രസര്‍ക്കാരിന്റെ വാദം വാട്‌സാപ് നിരസിച്ചു. ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് അക്കൗണ്ടുകള്‍ ചോര്‍ത്തുന്നതായി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനെ(സിഇആര്‍ടി) അറിയിച്ചിരുന്നതായാണ് കമ്പനി വിശദീകരിച്ചത്
അതേസമയം, ജൂണ്‍മുതല്‍ പലവട്ടം ചര്‍ച്ച നടത്തിയിട്ടും ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചതിന്റെ വിവരം വാട്സാപ് അറിയിച്ചില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍ മേയില്‍ സുരക്ഷാപ്രശ്നം കണ്ടെത്തിയതും പരിഹരിച്ചതും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ അറിയിച്ചിരുന്നെന്നാണ് കമ്പനിയുടെ വാദം. എന്നാല്‍, റിപ്പോര്‍ട്ടില്‍ ചോര്‍ച്ചയുടെ വിശദാംശങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പെഗാസസ്, എന്‍എസ്ഒ ഗ്രൂപ്പ് എന്നിവയെക്കുറിച്ചും പരാമര്‍ശമില്ല.
Post Your Comments