ന്യൂഡല്‍ഹി: രാജ്യത്ത് വാട്സ്ആപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം. തെറ്റായ വാര്‍ത്തകള്‍ വാട്സ് ആപ്പ് വഴി പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ നീക്കം നടക്കുന്നത്. ഇതേതുടര്‍ന്ന് വാട്സ് ആപ്പ് സിഇഒ ക്രിസ് ഡാനിയേല്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി കൂടിക്കാഴ്ച നടത്തി. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് നിര്‍ത്തലാക്കാന്‍ ആവശ്യമായ നടപടികള്‍ വാട്ടസ് ആപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 45 മിനിറ്റ് ഇരുവരുടെയും കൂടിക്കാഴ്ച നീണ്ടു നിന്നു.
Read Also : `വ്യാജസന്ദേശങ്ങള്‍ക്ക് പൂട്ടിടാന്‍ വാട്സ്ആപ്പ്
വ്യാജവാര്‍ത്തകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ തന്നെ കമ്പനിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഉദ്ദേശിച്ച മറുപടി ലഭിച്ചില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മൂന്ന് കാര്യങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് രവിശങ്കര്‍ പ്രസാദ് വാട്സ് ആപ്പ് ക്രിസ് ഡാനിയലിനോട് ആവശ്യപ്പെട്ടു. പരാതികള്‍ എത്രയും പെട്ടെന്ന് അറിയിക്കുന്നതിനുള്ള സംവിധാനമാണ് ആദ്യത്തേത്. ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമായ നിയമങ്ങള്‍ വാട്സ് ആപ്പിനും ഉണ്ടാകണം. നിലവില്‍ ഇവിടെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അമേരിക്കന്‍ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പരിഹരിക്കപ്പെടുന്നത്. അതു പോലെ ഇന്ത്യയിലെ വാട്സ് ആപ്പിനെ നിയന്ത്രിയ്ക്കാന്‍ ഇന്ത്യയില്‍ തന്നെ ഒരു സ്ഥാപനം വേണം.
നിര്‍ദ്ദേശങ്ങളെല്ലാം ഉടന്‍ ചര്‍ച്ച ചെയ്ത് വേണ്ടത് ചെയ്യുമെന്ന് വാട്സാ ആപ്പ് സിഇഒ ഉറപ്പു നല്കി. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments