കണ്ണൂര്‍: പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ടുപേര്‍ പൊലീസ് പിടിയിൽ. പന്ന്യന്നൂര്‍ സ്വദേശി വിജേഷ് (30), വടക്കുമ്പാട് സ്വദേശി അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.
വിജേഷ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അനീഷ് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
Read Also : മങ്കിപോക്സ് വ്യാപിക്കുന്നു: വാക്സിൻ തയ്യാറാക്കാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ
തലശ്ശേരിയിലെ പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യദൃശ്യങ്ങളാണ് ഇവര്‍ പകര്‍ത്തിയത്. കമിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്വകാര്യ ബസ് കണ്ടക്ടറാണ് അനീഷ്. അറസ്റ്റിലായ ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Post Your Comments