ആറ്റിങ്ങൽ: കടയ്ക്കാവൂർ അഞ്ചുതെങ്ങ് വഴി വർക്കലയിലേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്ന് ഇന്ധനം ചോർന്നു. അയിലം റോഡിൽ കരിച്ചയിൽ ഭാഗത്തെ വളവിലാണ് ഉച്ചയോടെയാണ് ഡീസൽ ചോർന്നത്.
Read Also : സിപിഎമ്മിന് തലവേദനയായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട് മാസപ്പടി വിവാദം
ഇരുചക്ര വാഹന യാത്രക്കാർ റോഡിൽ തെന്നി വീണു. ബസ് ജീവനക്കാർ അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ പോലും ശ്രമിച്ചില്ല. അപകടത്തിൽ പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാർ അടിയന്തര വൈദ്യ സഹായം തേടി.
ഡീസൽ പൈപ്പ് പൊട്ടിയതുകൊണ്ടാണ് ഇന്ധനം ചോർന്നതെന്ന് ജീവനക്കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. അഗ്നിരക്ഷാ സേനയും, മോട്ടോർ വാഹന വകുപ്പ് ഉദ്യോസ്ഥരുമെത്തി ഗതാഗതം നിയന്ത്രിച്ച് റോഡ് കഴുകി വൃത്തിയാക്കി.
Post Your Comments