Latest NewsKeralaNews

വാളയാർ കേസ്; കേന്ദ്രം ഇടപെടുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: വാളയാറിൽ സഹോദരങ്ങൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടുമെന്ന് സുരേഷ് ഗോപി എം.പി. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പെൺകുട്ടികളുടെ രക്ഷിതാക്കളെ സന്ദർശിക്കാൻ ദേശീയ ബാലാവകാശ കമ്മിഷൻ അംഗം കഴിഞ്ഞദിവസം കേരളത്തിലെത്തിയത് ഇതിന്റെ തെളിവാണ്. കമ്മിഷൻ അംഗത്തെ കാണാതെ രക്ഷിതാക്കളെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതിന് കാരണമെന്തെന്ന് മാധ്യമങ്ങളാണ് ജനങ്ങളെ ബോധിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറയുകയുണ്ടായി. അമിത് ഷായുമായി ചർച്ചനടത്തിയത് പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്കുള്ള സൂചനയാണോ എന്ന ചോദ്യത്തിന് അക്കാര്യം താനല്ല പാർട്ടി നേതൃത്വമാണ് പറയേണ്ടതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button